'ബാഡ് ബാങ്ക്' അഥവാ നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി എന്നാൽ എന്ത്?

ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കട പ്രതിസന്ധി പരിഹരിക്കാനായി കേന്ദ്ര ഗവൺമെന്റ് ആരംഭിച്ച സ്ഥാപനമാണ് ‘ബാഡ് ബാങ്ക്’ അഥവാ നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ് (എൻ എ ആർ സി എൽ). ബാങ്ക് ഒരാൾക്ക് ലോൺ നൽകിയിട്ടുണ്ടെന്ന് കരുതുക. അതിന്റെ മുതലോ, പലിശയോ കൃത്യമായ കാലയളവിൽ തിരിച്ചടയ്ക്കുന്നില്ലന്നും കരുതുക. ഇതിനെയാണ് നിഷ്‌ക്രിയാസ്തി അഥവാ നോൺ പെർഫോമിംഗ് അസറ്റ് (എൻ പി എ) എന്നു പറയുന്നത്. ഒരു ലോൺ അക്കൗണ്ടിൽ 90 ദിവസത്തിനുള്ളിൽ തിരിച്ചടവുകളൊന്നും നടന്നില്ലെങ്കിൽ അതിനെ നോൺ പെർഫോമിംഗ് […]

Update: 2022-01-31 00:23 GMT

ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കട പ്രതിസന്ധി പരിഹരിക്കാനായി കേന്ദ്ര ഗവൺമെന്റ് ആരംഭിച്ച സ്ഥാപനമാണ് ‘ബാഡ് ബാങ്ക്’ അഥവാ നാഷണൽ...

ഇന്ത്യയിലെ ബാങ്കുകളുടെ കിട്ടാക്കട പ്രതിസന്ധി പരിഹരിക്കാനായി കേന്ദ്ര ഗവൺമെന്റ് ആരംഭിച്ച സ്ഥാപനമാണ് ‘ബാഡ് ബാങ്ക്’ അഥവാ നാഷണൽ അസറ്റ് റീകൺസ്ട്രക്ഷൻ കമ്പനി ലിമിറ്റഡ് (എൻ എ ആർ സി എൽ). ബാങ്ക് ഒരാൾക്ക് ലോൺ നൽകിയിട്ടുണ്ടെന്ന് കരുതുക. അതിന്റെ മുതലോ, പലിശയോ കൃത്യമായ കാലയളവിൽ തിരിച്ചടയ്ക്കുന്നില്ലന്നും കരുതുക. ഇതിനെയാണ് നിഷ്‌ക്രിയാസ്തി അഥവാ നോൺ പെർഫോമിംഗ് അസറ്റ് (എൻ പി എ) എന്നു പറയുന്നത്. ഒരു ലോൺ അക്കൗണ്ടിൽ 90 ദിവസത്തിനുള്ളിൽ തിരിച്ചടവുകളൊന്നും നടന്നില്ലെങ്കിൽ അതിനെ നോൺ പെർഫോമിംഗ് അസറ്റ് എന്നു പറയുന്നു. ഇത് കാരണം ബാങ്കുകൾക്ക് മൂലധന നഷ്ടമുണ്ടാകുന്നു. പുതിയ ലോണുകൾ നൽകാൻ സാധിക്കാതെ വരുന്നു.

ബാങ്കുകളുടെ കൈയിലുള്ള ഇത്തരം നിഷ്‌ക്രിയാസ്തികൾ (എൻ പി എ) പണം കൊടുത്തു വാങ്ങുകയാണ് ബാഡ് ബാങ്ക് ചെയ്യുന്നത്. ബാങ്കുകൾക്ക് നിശ്ചിത ശതമാനം തുക ആദ്യം നൽകും. ബാക്കി തുക അവശേഷിക്കുന്ന ആസ്തികൾ വിറ്റ് പണം ലഭിച്ചിട്ടാണ് നൽകുക. വലിയ തുകയ്ക്കുള്ള എൻ പി എ കളായിരിക്കും ബാഡ് ബാങ്ക് വാങ്ങുക. ഏകദേശം രണ്ട് ലക്ഷം കോടി രൂപയുടെ നിഷ്‌ക്രിയാസ്തികൾ ബാങ്കുകളിൽ നിന്നും വാങ്ങുന്നതിനുള്ള അനുമതി ഗവൺമെന്റ് ബാഡ് ബാങ്കിന് നൽകിയിട്ടുണ്ട്.

എസ് ബി ഐയിലെ ചീഫ് ജനറൽ മാനേജരായ പദ്മകുമാർ എം നായരാണ് ബാഡ് ബാങ്കിന്റെ സി ഇ ഒ.

Tags:    

Similar News