360 വണ്‍ ബാലന്‍സ്ഡ് ഹൈബ്രിഡ് ഫണ്ട് എന്‍എഫ്ഒ ആരംഭിച്ചു

  • ഓഹരികളിലും സ്ഥിര വരുമാന ആസ്തികളിലും ഒരേ ഫണ്ടിലൂടെ നിക്ഷേപം നടത്തുന്നു എന്നതാണ് ഈ ഫണ്ടിന്റെ സവിശേഷത.
  • ദീര്‍ഘകാലത്തില്‍ മൂലധന സുരക്ഷയും, വരുമാനം ഉറപ്പാക്കുകയുമാണ് ഫണ്ടിന്റെ ലക്‌ഷ്യം .

Update: 2023-09-05 07:15 GMT

കൊച്ചി: 360 വണ്‍ അസറ്റ് മാനേജ്‌മെന്റിന്റെ (പഴയപേര് ഐഐഎഫ്എല്‍ മ്യൂച്വല്‍ ഫണ്ട്) ബാലന്‍സ്ഡ് ഹൈബ്രിഡ് ഫണ്ടിന്റെ ന്യൂ ഫണ്ട് ഓഫര്‍ (എന്‍എഫ്ഒ) സെപ്റ്റംബര്‍ നാല് മുതല്‍ 18 വരെ. ഒക്ടോബര്‍ മൂന്ന് മുതല്‍ തുടര്‍ വില്‍പ്പനയ്ക്കും തിരിച്ചു വാങ്ങലിനും അവസരമുണ്ടാകും.

നിഫ്റ്റി 50 ഹൈബ്രിഡ് കോംപോസിറ്റ് ഡെറ്റ് 50:50 ഇന്‍ഡെക്‌സാണ് ബഞ്ച് മാര്‍ക്ക്. ദീര്‍ഘകാലത്തില്‍ മൂലധന സുരക്ഷയും, വരുമാനം ഉറപ്പാക്കുകയുമാണ് ഫണ്ടിന്റെ ലക്‌ഷ്യം  . ഓഹരികളിലും ഡെറ്റ് ഉപകരണങ്ങളിലും നിക്ഷേപം നടത്തുന്ന ഓപണ്‍ എന്‍ഡഡ് ഫണ്ടാണിത്. ഫണ്ടിലെ കുറഞ്ഞ നിക്ഷേപം 1000 രൂപയാണ്.നിക്ഷേപത്തിന് പരിധിയില്ല. ഓഹരികളിലും സ്ഥിര വരുമാന ആസ്തികളിലും ഒരേ ഫണ്ടിലൂടെ നിക്ഷേപം നടത്തുന്നു എന്നതാണ് ഈ ഫണ്ടിന്റെ സവിശേഷത. എന്‍ട്രി ലോഡ് ഇല്ല. എന്നാല്‍ ഒരു വര്‍ഷത്തിനു മുമ്പ് നിക്ഷേപം പിന്‍വലിച്ചാല്‍ ഒരു ശതമാനമാണ് എക്‌സിറ്റ് ലോഡ്. 

ഓഹരികളിലും ഓഹരി അനുബന്ധ ഉപകരണങ്ങളിലും 40 മുതല്‍ 60 ശതമാനം വരെയും ഡെറ്റിലും മണി മാര്‍ക്കറ്റിലും 40 ശതമാനം മുതല്‍ 60 ശതമാനം വരെയുമാണ് നിക്ഷേപം. മയുര്‍ പട്ടേലാണ് ഫണ്ടിന്റെ ഓഹരി അനുബന്ധ വിഭാഗത്തിന്റെ ഫണ്ട് മാനേജര്‍. മിലന്‍ മോഡിയാണ് സ്ഥിര വരുമാനവുമായി ബന്ധപ്പെട്ട വിഭാഗത്തിന്റെ ഫണ്ട് മാനേജര്‍. 

ഇന്‍വെസ്‌കോ മ്യൂച്വല്‍ ഫണ്ടിന്റെ ഇന്‍വെസ്‌കോ ഇന്ത്യ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് (3 വര്‍ഷത്തെ റിട്ടേണ്‍ 11.92 ശതമാനം, 5 വര്‍ഷത്തെ റിട്ടേണ്‍ 7.14 ശതമാനം), എച്ച്ഡിഎഫ്‌സി മ്യൂച്വല്‍ ഫണ്ടിന്റെ എച്ച്ഡിഎഫ്‌സി ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് (3 വര്‍ഷത്തെ റിട്ടേണ്‍ 27.04 ശതമാനം, 5 വര്‍ഷത്തെ റിട്ടേണ്‍ 13.51 ശതമാനം), ആക്‌സിസ് മ്യൂച്വല്‍ ഫണ്ടിന്റെ ആക്‌സിസ് ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് (3 വര്‍ഷത്തെ റിട്ടേണ്‍ 13.15 ശതമാനം, 5 വര്‍ഷത്തെ റിട്ടേണ്‍ 8.6 ശതമാനം) തുടങ്ങിയവയൊക്കെ ഇതേ വിഭാഗത്തില്‍ വരുന്ന ഫണ്ടുകളാണ്.

ബാധ്യതാ നിരാകരണം: ഈ ലേഖനം വിജ്ഞാനാവശ്യത്തിനും വിവരവിതരണത്തിനും മാത്രമായി തയാറാക്കിയിട്ടുള്ളതാണ്. നിക്ഷേപ ശുപാര്‍ശയല്ല. മ്യൂച്വല്‍ ഫണ്ട് നിക്ഷേപം വിപണിയുടെ ലാഭ നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. മ്യൂച്വല്‍ ഫണ്ടില്‍ നിക്ഷേപിക്കും മുമ്പെ അംഗീകൃത സാമ്പത്തിക വിദഗ്ധന്റെ സേവനം തേടേണ്ടതാണ്. നിക്ഷേപങ്ങളിലൂടെയുണ്ടാകുന്ന നഷ്ടങ്ങള്‍ക്ക് ലേഖകനോ മൈഫിന്‍ പോയിന്റിനോ ഉത്തരവാദിത്തം ഉണ്ടായിരിക്കുന്നതല്ല.

Tags:    

Similar News