എച്ച്ഡിഎഫ്‌സി ബാങ്ക് വായ്പാ വിരക്ക് വര്‍ധിപ്പിച്ചു

മുംബൈ: എച്ച്ഡിഎഫ്‌സി ബാങ്ക് വായ്പാ നിരക്കുകള്‍ 0.35 ശതമാനം ഉയര്‍ത്തി. രണ്ടാം തവണയാണ് ഈ വര്‍ധനയാണ്. ആര്‍ബിഐയുടെ പണനയം നാളെ വരാനിരിക്കെയാണ് ഈ വര്‍ധന.  പണപ്പെരുപ്പ സാഹചര്യം നിയന്ത്രിക്കുന്നതിനായി മെയ് നാലിന് പ്രധാന പലിശ നിരക്കുകളില്‍ ആര്‍ബിഐ 0.40 ശതമാനം വര്‍ധന വരുത്തി. ബുധനാഴ്ച നയം കൂടുതല്‍ കര്‍ശനമാക്കുന്നത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇന്ന് മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. പുതിയ അവലോകനത്തിന് ശേഷം ഉപഭോക്തൃ വായ്പകളില്‍ ഭൂരിഭാഗവും കണക്കാക്കിയിരിക്കുന്ന ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ 7.50 ശതമാനത്തില്‍ […]

Update: 2022-06-07 07:30 GMT
മുംബൈ: എച്ച്ഡിഎഫ്‌സി ബാങ്ക് വായ്പാ നിരക്കുകള്‍ 0.35 ശതമാനം ഉയര്‍ത്തി. രണ്ടാം തവണയാണ് ഈ വര്‍ധനയാണ്. ആര്‍ബിഐയുടെ പണനയം നാളെ വരാനിരിക്കെയാണ് ഈ വര്‍ധന. പണപ്പെരുപ്പ സാഹചര്യം നിയന്ത്രിക്കുന്നതിനായി മെയ് നാലിന് പ്രധാന പലിശ നിരക്കുകളില്‍ ആര്‍ബിഐ 0.40 ശതമാനം വര്‍ധന വരുത്തി. ബുധനാഴ്ച നയം കൂടുതല്‍ കര്‍ശനമാക്കുന്നത് തുടരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഇന്ന് മുതല്‍ പുതിയ നിരക്കുകള്‍ പ്രാബല്യത്തില്‍ വരും. പുതിയ അവലോകനത്തിന് ശേഷം ഉപഭോക്തൃ വായ്പകളില്‍ ഭൂരിഭാഗവും കണക്കാക്കിയിരിക്കുന്ന ഒരു വര്‍ഷത്തെ എംസിഎല്‍ആര്‍ 7.50 ശതമാനത്തില്‍ നിന്ന് 7.85 ശതമാനമായിരിക്കും. ഓവര്‍നൈറ്റ് എംസിഎല്‍ആര്‍ 7.15 ശതമാനത്തില്‍ നിന്ന് 7.50 ശതമാനമായിരിക്കും. മൂന്ന് വര്‍ഷത്തെ എംസിഎല്‍ആര്‍ 7.70 ശതമാനത്തില്‍ നിന്ന് 8.05 ശതമാനമായിരിക്കും.
വായ്പാ വളര്‍ച്ച വളരെ ഉയര്‍ന്നതല്ലാത്ത സമയത്താണ് നിരക്ക് വര്‍ദ്ധന വരുന്നത് എന്നതും പ്രാധാനമാണ്. വായ്പാ നിരക്ക് വര്‍ദ്ധനയ്ക്ക് മുമ്പുള്ള നിക്ഷേപ ങ്ങളിലും വര്‍ദ്ധന ഉണ്ടായിട്ടുണ്ട്.
Tags:    

Similar News