ആരോഗ്യ പരിരക്ഷയ്ക്ക് വായ്പ, വനിതകള്‍ക്ക് സേവിംഗ്‌സ് അക്കൗണ്ട് പുതിയ ഉത്പന്നങ്ങളുമായി കാനറ ബാങ്ക്

  • ചികിത്സയ്ക്കായി പണം കണ്ടെത്താന്‍ വിഷമിക്കേണ്ട
  • സ്ത്രീകള്‍ക്ക് പ്രീ അപ്രൂവ്ഡ് വായ്പയോടെയാണ് അക്കൗണ്ട്
  • ഡിജിറ്റല്‍ സൊലൂഷനുകളും അവതരിപ്പിച്ചിട്ടുണ്ട്‌

Update: 2024-04-04 09:05 GMT

ഉപഭോക്താക്കള്‍ക്കായി പുതിയ പദ്ധതികള്‍ അവതരിപ്പിച്ച് കാനറ ബാങ്ക്. കാനറ ഹീല്‍, കാനറ ഏയ്ഞ്ചല്‍ എന്നിവയാണ് ബാങ്ക് അവതരിപ്പിച്ചിരിക്കുന്ന രണ്ട് പദ്ധതികള്‍.

ആശുപത്രി ചെലവുകള്‍ വഹിക്കുന്നതിനും ഇന്‍ഷുറന്‍സ് കമ്പനികള്‍ തീര്‍പ്പാക്കിയ ക്ലെയിമിനു പുറത്തുള്ള ചെലവുകള്‍ പരിഹരിക്കുന്നതിനുമായാണ് കാനറ ഹീല്‍ വായ്പാ പദ്ധതി അവതരിപ്പിച്ചിരിക്കുന്നത്. വായ്പയ്ക്ക് ഫ്‌ളോട്ടിംഗ് നിരക്കില്‍ 11.55 ശതമാനം ഫിക്‌സിഡ് നിരക്കില്‍ 12.30 ശതമാനം എന്നിങ്ങനെയാണ് പലിശ നിരക്ക്.

സ്ത്രീകള്‍ക്കായി പ്രത്യേകം രൂപ കല്‍പ്പന ചെയ്തിരിക്കുന്ന സേവിംഗ്‌സ് അക്കൗണ്ടാണ് കാനറ ഏയ്ഞ്ചല്‍. സേവിംഗ്‌സ് അക്കൗണ്ട് സേവനങ്ങള്‍ക്കൊപ്പം കാന്‍സര്‍ കെയര്‍ പോളിസിയും ഉള്‍പ്പെടുന്നു. ഈ സേവിംഗ്‌സ് അക്കൗണ്ടില്‍ കാനറ റെഡികാഷ് എന്ന പ്രീ അപ്രൂവ്ഡ് വായ്പ, ടേം ഡെപ്പോസിറ്റ് ഈടായുള്ള കാനറ മൈമണി വായ്പയും ലഭിക്കും. സ്ത്രീകള്‍ക്ക് സൗജന്യമായി അക്കൗണ്ട് തുറക്കാം. നിലവില്‍ ബാങ്കില്‍ അക്കൗണ്ടുള്ള സ്ത്രീകള്‍ക്ക് ഈ അക്കൗണ്ടിലേക്ക് മാറാനും സൗകര്യമുണ്ട്.

ഉപഭോക്തൃ സൗഹൃദ പേയ്‌മെന്റ് ഇന്റര്‍ഫേസായ 'കാനറ യുപിഐ 123പിഎവൈ എഎസ്‌ഐ', ബാങ്ക് ജീവനക്കാര്‍ക്കായി എച്ച്ആര്‍ മാനേജ്‌മെന്റ് പരിഹാരമായി 'കാനറ എച്ച്ആര്‍എംഎസ് മൊബൈല്‍ ആപ്ലിക്കേഷന്‍ ഫോര്‍ സ്റ്റാഫ്' എന്നിവയും ബാങ്ക് പുറത്തിറക്കിയിട്ടുണ്ട്.

Tags:    

Similar News