5,000 കോടി രൂപയുടെ മൂലധന നിക്ഷേപവുമായി മാരുതി, ഇവിയിൽ മുഖ്യ ശ്രദ്ധ

ഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ വിവിധ സംരംഭങ്ങള്‍ക്കായി മാരുതി സുസുക്കി ഇന്ത്യ (എംഎസ്‌ഐ) 5,000 കോടി രൂപയുടെ മൂലധന ചെലവ് കണക്കാക്കുന്നു. ഈ സാമ്പത്തിക വര്‍ഷത്തേക്കുള്ള പുതിയ ഉത്പന്നങ്ങളുടെ പുറത്തിറക്കലും ഇതില്‍ ഉള്‍പ്പെടുന്നു. "കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 4,500 കോടി രൂപ വകയിരുത്തിയിരുന്നു. മാതൃസ്ഥാപനമായ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ ഗുജറാത്തിലെ നിക്ഷേപം രാജ്യത്ത് ബാറ്ററി ഇലക്ട്രിക് വാഹനങ്ങളുടെ (ബിഇവി) ശ്രേണി വിപുലീകരിക്കാന്‍ സഹായിക്കുമെന്ന് വിശ്വസിക്കുന്നു," സിഎഫ്ഒ അജയ് സേത്ത് പറഞ്ഞു. ആഭ്യന്തര വരുമാന മാർ​ഗങ്ങളിലൂടെ മൂലധന ചെലവിനുള്ള […]

Update: 2022-05-15 02:20 GMT

ഡെല്‍ഹി: നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ വിവിധ സംരംഭങ്ങള്‍ക്കായി മാരുതി സുസുക്കി ഇന്ത്യ (എംഎസ്‌ഐ) 5,000 കോടി രൂപയുടെ മൂലധന ചെലവ് കണക്കാക്കുന്നു. ഈ സാമ്പത്തിക വര്‍ഷത്തേക്കുള്ള പുതിയ ഉത്പന്നങ്ങളുടെ പുറത്തിറക്കലും ഇതില്‍ ഉള്‍പ്പെടുന്നു.

"കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 4,500 കോടി രൂപ വകയിരുത്തിയിരുന്നു. മാതൃസ്ഥാപനമായ സുസുക്കി മോട്ടോര്‍ കോര്‍പ്പറേഷന്റെ ഗുജറാത്തിലെ നിക്ഷേപം രാജ്യത്ത് ബാറ്ററി ഇലക്ട്രിക് വാഹനങ്ങളുടെ (ബിഇവി) ശ്രേണി വിപുലീകരിക്കാന്‍ സഹായിക്കുമെന്ന് വിശ്വസിക്കുന്നു," സിഎഫ്ഒ അജയ് സേത്ത് പറഞ്ഞു. ആഭ്യന്തര
വരുമാന മാർ​ഗങ്ങളിലൂടെ മൂലധന ചെലവിനുള്ള പണം കണ്ടെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുജറാത്തിലെ കമ്പനിയുടെ നിക്ഷേപം ബാറ്ററി ഇലക്ട്രിക് വാഹന ഉൽപ്പാദനം പ്രാദേശികമാക്കുന്നത് ത്വരിതപ്പെടുത്തുമെന്നും അജയ് സേത്ത് വ്യക്തമാക്കി. 2025 ഓടെ ആദ്യത്തെ ബാറ്ററി ഇവി അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

ഗുജറാത്തില്‍ ബാറ്ററി ഇലക്ട്രിക് വാഹനങ്ങളുടേയും, ഇവി ബാറ്ററിയുടേയും പ്രാദേശിക നിര്‍മാണത്തിന് 10,445 കോടി രൂപയുടെ നിക്ഷേപമാണ് മാർച്ചിൽ കമ്പനി പ്രഖ്യാപിച്ചത്. 2026 ഓടെയായിരിക്കും ഇത് പൂർണ്ണമാവുക.

സെമി കണ്ടക്ടര്‍ ഉള്‍പ്പെടെയുള്ള ഇലകട്രോണിക് ഘടകങ്ങളുടെ ക്ഷാമം ഉത്പന്നങ്ങളുടെ വിതരണത്തെ പ്രതികൂലമായി ബാധിക്കും. നിലവില്‍, ചിപ്പുകളുടെ രൂക്ഷമായ ക്ഷാമത്തെ തുടര്‍ന്നുണ്ടാകുന്ന പ്രശ്നങ്ങള്‍ കാരണം കമ്പനിയുടെ 3.2 ലക്ഷം യൂണിറ്റുകളുടെ ഉത്പാദനം നീണ്ടുപോവുകയാണ്.

"ചിപ്പുകള്‍ ഈ വര്‍ഷവും ഒരു വെല്ലുവിളിയായി തുടരും. എന്നിരുന്നാലും, പരമാവധി ഉത്പാദനത്തിന് ഞങ്ങള്‍ ശ്രമിക്കും," കോര്‍പ്പറേറ്റ് അഫയേഴ്സ് എക്സിക്യൂട്ടീവ് ഡയറക്ടര്‍ രാഹുല്‍ ഭാരതി പറഞ്ഞു.

Tags:    

Similar News