ഇന്ധനവിലയില്‍ നട്ടം തിരിഞ്ഞ് ഡ്രൈവര്‍മാര്‍; നിരക്കു വര്‍ധിപ്പിച്ച് ഉബര്‍

ഡെല്‍ഹി: രാജ്യത്തെ ഇന്ധനവില ഉയരുന്നതില്‍ ആശങ്കയിലായിരുന്ന ഡ്രൈവര്‍മാരെ പിന്തുണയ്ക്കാന്‍ നിരക്കു വര്‍ധിപ്പിച്ചതായി ഉബര്‍. കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരക്കു വര്‍ധന പ്രാബല്യത്തിലായതായും ഉബര്‍ ഇന്ത്യ അറിയിച്ചു. ഉബറിനൊപ്പമുള്ള ജോലി ഡ്രൈവര്‍മാര്‍ക്ക് ലാഭകരവും, ആകര്‍ഷകവുമായ ഒരു ഓപ്ഷനായി മാറ്റാന്‍ കമ്പനി എല്ലായ്പ്പോഴും പരിശ്രമിക്കുന്നുണ്ടെന്നും, യാത്രാക്കൂലി വര്‍ധന അവരുടെ ഓരോ ട്രിപ്പിലുമുള്ള വരുമാനം നേരിട്ട് വര്‍ധിപ്പിക്കുമെന്നും കമ്പനി അറിയിച്ചു. ഇന്ധന വില വര്‍ധന എല്ലാവരേയും സ്വാധീനിച്ചു കഴിഞ്ഞു. ഈ വര്‍ഷം മാര്‍ച്ചിലാണ് ആദ്യത്തെ ഉബര്‍ ഡ്രൈവര്‍ ഉപദേശക സമിതി യോഗം […]

Update: 2022-05-20 04:03 GMT

ഡെല്‍ഹി: രാജ്യത്തെ ഇന്ധനവില ഉയരുന്നതില്‍ ആശങ്കയിലായിരുന്ന ഡ്രൈവര്‍മാരെ പിന്തുണയ്ക്കാന്‍ നിരക്കു വര്‍ധിപ്പിച്ചതായി ഉബര്‍. കഴിഞ്ഞ ഏതാനും ആഴ്ചകളായി നിരക്കു വര്‍ധന പ്രാബല്യത്തിലായതായും ഉബര്‍ ഇന്ത്യ അറിയിച്ചു. ഉബറിനൊപ്പമുള്ള ജോലി ഡ്രൈവര്‍മാര്‍ക്ക് ലാഭകരവും, ആകര്‍ഷകവുമായ ഒരു ഓപ്ഷനായി മാറ്റാന്‍ കമ്പനി എല്ലായ്പ്പോഴും പരിശ്രമിക്കുന്നുണ്ടെന്നും, യാത്രാക്കൂലി വര്‍ധന അവരുടെ ഓരോ ട്രിപ്പിലുമുള്ള വരുമാനം നേരിട്ട് വര്‍ധിപ്പിക്കുമെന്നും കമ്പനി അറിയിച്ചു.

ഇന്ധന വില വര്‍ധന എല്ലാവരേയും സ്വാധീനിച്ചു കഴിഞ്ഞു. ഈ വര്‍ഷം മാര്‍ച്ചിലാണ് ആദ്യത്തെ ഉബര്‍ ഡ്രൈവര്‍ ഉപദേശക സമിതി യോഗം ചേര്‍ന്നത്. കൗണ്‍സിലിലെ ഡ്രൈവര്‍ അംഗങ്ങള്‍ നിരക്ക് വര്‍ധനയാണ് പ്രധാന വിഷയമായി ഉന്നയിച്ചതെന്നും കമ്പനി വ്യക്തമാക്കി.

വിവേകത്തോടെ തിരഞ്ഞെടുപ്പുകള്‍ നടത്താന്‍ ഡ്രൈവര്‍മാരെ പ്രാപ്തരാക്കുന്നതിന്, ഒരു റൈഡ് സ്വീകരിക്കുന്നതിന് മുമ്പ് ഡ്രൈവര്‍മാര്‍ക്ക് ട്രിപ്പ് ഡെസ്റ്റിനേഷന്‍ കാണിക്കുന്നത് സഹായകമാകുന്നുണ്ടെന്നും കമ്പനി അറിയിച്ചു.

മുന്‍കൂര്‍ ലക്ഷ്യസ്ഥാന ഫീച്ചര്‍ ഇതിനകം 20 നഗരങ്ങളില്‍ തത്സമയമായി ലഭിക്കുന്നുണ്ട്. മറ്റെല്ലാ നഗരങ്ങളിലേക്കും ഇത് വിപുലീകരിക്കാനുള്ള പദ്ധതിയിലാണ് ഉബര്‍. ഒലയും, ഉബറും ഉള്‍പ്പെടെയുള്ള ടാക്സി സേവന ദാതാക്കൾ അവരുടെ സംവിധാനങ്ങള്‍ മെച്ചപ്പെടുത്തുകയും, ഉപഭോക്തൃ പരാതികള്‍ പരിഹരിക്കുകയും ചെയ്യുന്നില്ലെങ്കില്‍ കര്‍ശന നടപടിയെടുക്കുമെന്ന് സര്‍ക്കാര്‍ അടുത്തിടെ മുന്നറിയിപ്പ് നല്‍കിയതിനാല്‍ ഈ നീക്കം പ്രാധാന്യമര്‍ഹിക്കുന്നതാണ്.

റൈഡ് റദ്ദാക്കല്‍, ഡ്രൈവര്‍മാര്‍ റൈഡ് സമയത്ത് എയര്‍ കണ്ടീഷനിംഗ് ഓണാക്കാതിരിക്കല്‍, ഓണ്‍ലൈന്‍ പേയ്മെന്റുകള്‍ സ്വീകരിക്കാന്‍ വിസമ്മതിക്കുക തുടങ്ങിയ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് പുതിയ നടപടികള്‍ ആരംഭിച്ചതായി കഴിഞ്ഞദിവസം ഉബര്‍ അറിയിച്ചു.

Tags:    

Similar News