ഊട്ടി- കൊടെയ്ക്കനാല്‍; സഞ്ചാരികള്‍ക്ക് നിയന്ത്രണം

  • മേയ് 7 മുതല്‍ ജൂണ്‍ 30 വരെ പ്രവേശനം ഇ പാസ് വഴി മാത്രം
  • പ്രദേശവാസികള്‍ക്ക് ഇ പാസ് ബാധകമല്ല.
  • രാജ്യവ്യാപകമായി അറിയിപ്പ് നല്‍കാന്‍ ദിണ്ടിഗല്‍, നീലഗിരി കളക്ടര്‍മാര്‍ക്ക് നിര്‍ദ്ദേശം

Update: 2024-04-30 06:05 GMT

വെക്കേഷന്‍ ഊട്ടിയിലേക്കോ കൊടെയ്ക്കനാലിലേക്കോ യാത്ര പ്ലാന്‍ ചെയ്തവര്‍ ശ്രദ്ധിക്കുക. ഇനി ഇ-പാസ് ഉള്ളവര്‍ക്ക് മാത്രമാണ് ഇവിടങ്ങളിലേക്ക് പ്രവേശനം നല്‍കുകയുള്ളു. മദ്രാസ് ഹൈക്കോടതിയാണ് ഊട്ടി-കൊടെയ്ക്കനാല്‍ യാത്രയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. മേയ് ഏഴ് മുതല്‍ ജൂണ്‍ 30 വരെയാണ് നിയന്ത്രണം.

വിനോദ സഞ്ചാരികളുടെ എണ്ണം വര്‍ധിക്കുന്നത് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന ഹര്‍ജിയെ തുടര്‍ന്നാണ് കോടതി നടപടി. ദിണ്ടിഗല്‍, നീലഗിരി ജില്ലാകളക്ടര്‍മാരുടെ നിര്‍ദ്ദേശപ്രകാരം മദ്രാസ് ഐഐടി നടത്തുന്ന പഠനത്തിന് ശേഷം ഇവിടങ്ങളിലേക്ക് എത്താവുന്ന സഞ്ചാരികളുടെ എണ്ണം നിശ്ചയിക്കും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും സഞ്ചാരികളെ പ്രവേശിപ്പിക്കുക.

അതേസമയം ഒരു ദിവസം എത്ര സഞ്ചാരികള്‍ക്ക് പ്രവേശനം ലഭിക്കുമെന്ന കാര്യത്തില്‍ തീരുമാനമായിട്ടില്ല. ആറോളം ചെക്ക് പോസ്റ്റുകളിലൂടെ പ്രതിദിനം 20,000 വാഹനങ്ങളാണ് ഊട്ടിയിലും കൊടെയ്ക്കനാലിനുമായി എത്തുന്നത്.


Tags:    

Similar News