വിദ്യാഭ്യാസ മേഖലയ്ക്കായി 1,773 കോടി; ഗസ്റ്റ് ലക്ച്ചര്‍മാരുടെ പ്രതിഫലം വര്‍ധിപ്പിക്കും

സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിനായി 344 കോടി രൂപ, സൗജന്യ യൂണിഫോമിന് 140 കോടി രൂപ, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിക്കായി 46 കോടി രൂപ എന്നിങ്ങനെ വകയിരുത്തി.

Update: 2023-02-03 05:35 GMT

തിരുവനന്തപുരം : ഗസ്റ്റ് ലക്ച്ചര്‍മാരുടെ പ്രതിഫലം വര്‍ധിപ്പിക്കുമെന്ന് സംസ്ഥാന ബജറ്റില്‍ പ്രഖ്യാപനം. വിദ്യാഭ്യാസ മേഖലയ്ക്കായി 1,773 കോടി രൂപ ബജറ്റില്‍ വകയിരുത്തി. സര്‍ക്കാര്‍ കോളേജുകള്‍ക്കായി 98 കോടി രൂപ വകയിരുത്തിയെന്നും ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കും സാങ്കേതിക വിദ്യാഭ്യാസത്തിനും 816 കോടി രൂപ വകയിരുത്തി. സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിനായി 344 കോടി രൂപ, സൗജന്യ യൂണിഫോമിന് 140 കോടി രൂപ, ഡിജിറ്റല്‍ യൂണിവേഴ്‌സിറ്റിക്കായി 46 കോടി രൂപ, ഡേ കെയറുകള്‍ക്ക് 10 കോടി എന്നിങ്ങനെ വകയിരുത്തി. അങ്കണവാടി പ്രവര്‍ത്തകര്‍ക്ക് പുതിയ ഇന്‍ഷുറന്‍സ് പദ്ധതിയും ബജറ്റില്‍ പ്രഖ്യാപിച്ചു.

Tags:    

Similar News