ട്രഷറി സ്ഥിരനിക്ഷേപങ്ങള്‍ക്ക് പലിശ കൂട്ടി

  • 5.90 ശതമാനത്തില്‍ നിന്നും 7.5 ശതമാനമായണ് പലിശ ഉയര്‍ത്തിയത്
  • മാര്‍ച്ച് ഒന്ന് മുതല്‍ 25 വരെ നടത്തുന്ന നിക്ഷേപത്തിന് ഈ ആനുകൂല്യം ലഭിക്കും

Update: 2024-03-01 09:02 GMT

ട്രഷറി സ്ഥിര നിക്ഷേപങ്ങളുടെ പലിശ ഉയര്‍ത്തി സംസ്ഥാന സര്‍ക്കാര്‍.

5.90 ശതമാനത്തില്‍ നിന്നും 7.5 ശതമാനമായണ് പലിശ ഉയര്‍ത്തിയത്.

91 ദിവസം മുതല്‍ 180 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങള്‍ക്കാണ് ഇത് ബാധകമാകുക.

മാര്‍ച്ച് ഒന്ന് മുതല്‍ 25 വരെ നടത്തുന്ന നിക്ഷേപത്തിന് ഈ ആനുകൂല്യം ലഭിക്കും.

മാര്‍ച്ചിലെ സര്‍ക്കാരിന്റെ അധികച്ചെലവ് നേരിടാനാണ് ഉയര്‍ന്ന പലിശ നല്‍കി പരമാവധി പണം ട്രഷറിയിലെത്തിക്കാന്‍ ശ്രമിക്കുന്നത്.

മാര്‍ച്ചിലെ സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ 22,000കോടി രൂപയിലധികം ആവശ്യമുണ്ട്.

Tags:    

Similar News