25 ആശുപത്രികളില്‍ നഴ്‌സിംഗ് കോളേജുകള്‍ വരും, 20 കോടി വകയിരുത്തി; സ്റ്റുഡന്റ് എക്‌സ്‌ചേഞ്ച് പദ്ധതിയ്ക്ക് 10 കോടി

  • ഇടുക്കി, വയനാട്, മെഡിക്കല്‍ കോളേജുകളിലും താലൂക്ക് ആശുപത്രികളിലും നഴ്‌സിംഗ് കോളേജുകള്‍ സ്ഥാപിക്കും. ഇതിനായി ആദ്യഘട്ടത്തില്‍ 20 കോടി രൂപ വകയിരുത്തി.

Update: 2023-02-03 04:50 GMT

തിരുവനന്തപുരം : കേരളത്തിലെ സര്‍വകലാശാലകളും അന്താരാഷ്ട്ര സര്‍വകലാശാലകളും തമ്മിലുള്ള സ്റ്റുഡന്റ് എസ്ചേഞ്ച് പദ്ധതിക്കായി 10 കോടി രൂപ മാറ്റിവെച്ചുവെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍.

വര്‍ക്ക് ഫ്രം ഹോമിന് സമാനമായ പദ്ധതി ടൂറിസം മേഖലയിലും തയാറെടുപ്പുകള്‍ക്കായി 10 കോടി വകയിരുത്തി. ഐടി റിമോര്‍ട്ട് വര്‍ക്ക് സെന്ററുകള്‍, വര്‍ക്ക് നിയര്‍ ഹോം കോമണ്‍ ഫെസിലിറ്റി സെന്ററുകള്‍ എന്നിവ സജ്ജീകരിക്കുന്നതിന് 50 കോടി രൂപ വകയിരുത്തി. ടൂറിസം ഇടനാഴി വികസനത്തിന് 50 കോടി രൂപയും ബജറ്റില്‍ വകയിരുത്തി. മുഖ്യമന്ത്രി പിണറായി വിജയന്‍ യൂറോപ്പ് സന്ദര്‍ശിച്ചത് വ്യവസായം മുതല്‍ വിദ്യാഭ്യാസം വരെയുള്ള മേഖലയില്‍ ഉണര്‍വ് നല്‍കിയെന്നും മന്ത്രി വ്യക്തമാക്കി. സംസ്ഥാനത്തെ 25 ആശുപത്രികളിലായി നഴ്‌സിംഗ് കോളേജുകള്‍ സ്ഥാപിക്കും.

ജില്ലാ,  താലൂക്ക് ആശുപത്രികളിലും നഴ്‌സിംഗ് കോളേജുകള്‍ സ്ഥാപിക്കും. ഇതിനായി ആദ്യഘട്ടത്തില്‍ 20 കോടി രൂപ വകയിരുത്തി.

Tags:    

Similar News