53 ചൈനീസ് കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തനം തുടങ്ങിയെന്ന് മന്ത്രാലയം

  • ഈ സ്ഥാപനങ്ങള്‍ ആപ്പുകള്‍ വഴി വായ്പകള്‍ നല്‍കുന്നതായി അറിയില്ല
  • സ്ഥാപിച്ച് ഒരുവര്‍ഷത്തിനുള്ളില്‍ പ്രവര്‍ത്തനം ആരംഭിച്ചില്ലെങ്കില്‍ കമ്പനിയുടെ പേര് നീക്കംചെയ്യപ്പെടും

Update: 2023-12-11 12:35 GMT

പുതിയതായി 53 ചൈനീസ് കമ്പനികള്‍ ഇന്ത്യയില്‍ പ്രവര്‍ത്തന൦  ആരംഭിച്ചതായി കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം.എന്നാല്‍ ഈ സ്ഥാപനങ്ങള്‍ ആപ്പുകള്‍ വഴി വായ്പകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ബിസിനസ് പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങള്‍ ഒന്നുംതന്നെ സൂക്ഷിച്ചിട്ടില്ലെന്നും മന്ത്രാലയം വ്യക്തമാക്കി.

ഒരു വിദേശ കമ്പനിക്ക് (ഇന്ത്യയ്ക്ക് പുറത്ത് രജിസ്റ്റർ ചെയ്തത് ) ആര്‍ബിഐ നിയമങ്ങളും,  രാജ്യത്തെ  മറ്റു നിയമങ്ങളും പാലിച്ചു  രാജ്യത്ത് ഒരു ബിസിനസ്സ് ആസ്ഥാനം സ്ഥാപിക്കാന്‍ കഴിയും. ഇത്തരമൊരു ഓഫീസ് സ്ഥാപിച്ച് 30 ദിവസത്തിനുള്ളില്‍, കമ്പനി നിയമത്തിന്റെ 2013-ലെ സെക്ഷന്‍ 380 പ്രകാരം രജിസ്ട്രാര്‍ ഓഫ് കമ്പനീസില്‍ രജിസ്‌ട്രേഷന്‍ തേടണം.

ലഭ്യമായ വിവരമനുസരിച്ച് 53 ചൈനീസ് വിദേശ കമ്പനികള്‍ക്ക് ഇന്ത്യയില്‍ ബിസിനസ്സ് ആസ്ഥാനങ്ങൾ  ഉണ്ടെന്ന് കോര്‍പ്പറേറ്റ് കാര്യ സഹമന്ത്രി റാവു ഇന്ദര്‍ജിത് സിംഗ് തിങ്കളാഴ്ച ലോക്‌സഭയില്‍ രേഖാമൂലം മറുപടി നല്‍കി.

'എന്നിരുന്നാലും, ഈ കമ്പനികള്‍ ആപ്പുകള്‍ വഴി വായ്പകള്‍ നല്‍കുന്നതുമായി ബന്ധപ്പെട്ട ബിസിനസ്സ് പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളെക്കുറിച്ച് ഒരു പ്രത്യേക ഡാറ്റയും സൂക്ഷിക്കുന്നില്ല,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മറ്റൊരു ചോദ്യത്തിന്, നിയമപ്രകാരം ഷെല്‍ കമ്പനി എന്ന പദത്തിന് നിര്‍വചനമില്ലെന്ന് മന്ത്രി പറഞ്ഞു.

രജിസ്റ്റർ ചെയ്തു ഒരു വര്‍ഷത്തിനുള്ളില്‍ ഒരു കമ്പനി അതിന്റെ ബിസിനസ്സ് ആരംഭിക്കുന്നതില്‍ പരാജയപ്പെട്ടാല്‍,ആ  കമ്പനിയുടെ പേര് ഔദ്യോഗിക രേഖകളില്‍ നിന്ന് രജിസ്ട്രാര്‍ ഓഫ് കമ്പനീസിന് നീക്കം ചെയ്യാന്‍ കഴിയും.

 സാമ്പത്തിക വര്‍ഷത്തിന് തൊട്ടുമുമ്പുള്ള രണ്ട് കാലയളവിലേക്ക് കമ്പനി ഒരു പ്രവര്‍ത്തനവും നടത്തിയില്ലെങ്കിലും പുറത്താക്കപ്പെടാം. (സാമ്പത്തിക വര്‍ഷത്തിന് തൊട്ടുമുമ്പുള്ള രണ്ട് തുടര്‍ച്ചയായ കാലയളവില്‍ അവരുടെ സാമ്പത്തിക പ്രസ്താവനകളും വാര്‍ഷിക റിട്ടേണുകളും ഫയല്‍ ചെയ്തിട്ടില്ലെങ്കില്‍).

നിയമങ്ങളില്‍ നല്‍കിയിരിക്കുന്ന നടപടിക്രമങ്ങള്‍ പാലിച്ചതിന് ശേഷം കമ്പനികളുടെ രജിസ്ട്രാര്‍ പേര് നീക്കം ചെയ്യുന്നു. 1/4/2021 മുതല്‍ 28/11/2023 വരെയുള്ള കാലയളവില്‍, സെക്ഷന്‍ 248 (1) പ്രകാരം മൊത്തം 1,55,217 കമ്പനികളുടെ രജിസ്‌ട്രേഷൻ റദ്ദാക്കിയതായി സിംഗ് പറഞ്ഞു.

Tags:    

Similar News