13 Dec 2025 7:19 PM IST
Summary
കരാര്‍ 6 മാസത്തെ ചര്‍ച്ചയ്‌ക്കൊടുവില്‍, മഹാരാഷ്ട്രയിലും കര്‍ണാടകയിലും നിര്‍മാണം
12ാം നൂറ്റാണ്ടില്‍ നിര്‍മാണം ആരംഭിച്ച ഭൗമസൂചികാ പദവിയടക്കം സ്വന്തമാക്കിയ കോലാപുരി ചെരിപ്പുകള്‍ ആഗോള വിപണിയിലെത്തിക്കാന്‍ ഇറ്റാലിയന്‍ ഫാഷന്‍ ബ്രാന്‍ഡായ പ്രാഡ തയാറെടുക്കുന്നു. ഒരു ജോഡിക്ക് 84,000 രൂപയ്ക്കാണ് വിപണി പ്രവേശനം.
മഹാരാഷ്ട്രയിലും കര്‍ണാടകയിലുമായിട്ടാണ് ചപ്പല്‍ നിര്‍മ്മിക്കുക. 2,000 കോലാപുരി ചെരിപ്പുകള്‍ 'ലിമിറ്റഡ് എഡിഷന്‍' ആയി ആദ്യഘട്ടത്തില്‍ മാര്‍ക്കറ്റില്‍ എത്തിക്കാനാണ് നീക്കം. ഇതുസംബന്ധിച്ച വില്‍പനക്കരാറില്‍ പ്രാഡ ഒപ്പുവച്ചു കഴിഞ്ഞു.
കോലാപുരി ചെരിപ്പുകള്‍ വില്‍ക്കാനുള്ള പ്രാഡയുടെ തീരുമാനം സന്തോഷം നല്‍കുന്നതാണെന്നും ഇന്ത്യയുടെ സമ്പദ്വ്യവസ്ഥയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നും ഇറ്റാലിയന്‍ വിദേശകാര്യ മന്ത്രി അന്റോണിയോ തജാനിയുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷം കേന്ദ്രമന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു.
മഹാരാഷ്ട്രയിലെ കോലാപുര്‍, സാംഗ്ലി, സത്താറ, സോലാപുര്‍ എന്നിവിടങ്ങളിലാണ് ഇവ കൂടുതലായും നിര്‍മിക്കുന്നത്. അതിര്‍ത്തി സംസ്ഥാനമായ കര്‍ണാടകയുടെ കുറച്ചു മേഖലകളിലും അവ നിര്‍മിക്കുന്നുണ്ട്.
മഹാരാഷ്ട്ര സര്‍ക്കാരുമായും നിര്‍മാതാക്കളുമായും 6 മാസത്തോളം നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് കരാര്‍. ലോകത്തെ പ്രാഡയുടെ തിരഞ്ഞെടുക്കപ്പെട്ട 40 സ്റ്റോറുകളിലും ഫെബ്രുവരി മുതല്‍ ഓണ്‍ലൈനിലും കോലാപുരി ചെരിപ്പ് ലഭ്യമാകും.
ദേശാഭിമാനത്തിന്റെ ഭാഗമായി കോലാപുരി ചെരിപ്പ് ഉപയോഗിക്കണമെന്ന് ഛത്രപതി ഷാഹു മഹാരാജ് അടക്കമുള്ള ഒട്ടേറെ രാജാക്കന്മാര്‍ ആഹ്വാനം ചെയ്ത നൂറ്റാണ്ടുകളുടെ പഴക്കമുള്ള ചെരുപ്പാണ് കോലാപൂരി ചെരുപ്പുകള്‍
പഠിക്കാം & സമ്പാദിക്കാം
Home
