ആക്‌സിസ്‌ ബാങ്കുമായി അള്‍ട്ടിഗ്രീന്‍ കൈകോര്‍ക്കും

ഇ-വാഹനങ്ങളുടെ വാങ്ങല്‍ സുഗമമാക്കുക ലക്ഷ്യം

Update: 2023-08-06 04:34 GMT

രാജ്യത്തെ മുന്‍നിര വാണിജ്യ ഇലക്ടിക്‌ വാഹന നിര്‍മാതാക്കളായ അള്‍ട്ടിഗ്രീന്‍ ഉപയോക്താക്കള്‍ക്കനുയോജ്യമായ സാമ്പത്തിക സഹായങ്ങള്‍ ലഭ്യമാക്കുന്നതിന്‌ ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യമേഖലാ ബാങ്കുകളിലൊന്നായ ആക്‌സിസ്‌ ബാങ്കുമായി സഹകരിച്ചു പ്രവര്‍ത്തിക്കും.

വാഹനം വാങ്ങല്‍ പ്രക്രിയ കൂടുതല്‍ കാര്യക്ഷമവും ലളിതവുമാക്കുകയും വൈദ്യുത വാഹനത്തിലേക്കുള്ള മാറ്റത്തിന്‌ ഉപയോക്താക്കളെ പ്രാപ്‌തമാക്കുകയുമാണ്‌ ഇതിലൂടെ കമ്പനി ലക്ഷ്യമിടുന്നത്‌. ആക്‌സിസ്‌ ബാങ്കിന്റെ വിപുലമായ സാമ്പത്തിക സേവനങ്ങള്‍ ഇനി ഇന്ത്യയിലെമ്പാടുമുള്ള അള്‍ട്ടിഗ്രീന്‍ ഉപയോക്താക്കള്‍ക്ക്‌ ലഭ്യമാകുമെന്ന്‌ അള്‍ട്ടിഗ്രീന്‍ സിഎഫ്‌ഒ ശാലേന്ദ്ര ഗുപ്‌ത പറഞ്ഞു.

ഇലക്ട്രിക്‌ വാഹന വായ്‌പയ്‌ക്ക്‌ ബാങ്ക്‌ എന്നും മുന്‍ഗണന നല്‍കുന്ന മേഖലയാണെന്നും ഈ പങ്കാളിത്തത്തിലൂടെ പാരിസ്ഥിതികവും സുസ്ഥിരവുമായ പ്രതിബദ്ധതകളിലേക്ക്‌ ബാങ്ക്‌ ഒരുപടികൂടി അടുത്തിരിക്കുകയാണെന്നും ആക്‌സിസ്‌ ബാങ്ക്‌ ഗ്രൂപ്പ്‌ എക്‌സിക്യുട്ടീവും റീട്ടെയില്‍ ബാങ്കിംഗ്‌ മേധാവിയുമായ സുമിത്‌ ബാലി പറഞ്ഞു.

Tags:    

Similar News