26 Nov 2025 4:57 PM IST
Summary
കയറ്റുമതിക്കാര്‍ക്കുള്ള പദ്ധതികളുടെ വിശദമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടുത്തയാഴ്ച പുറത്തിറക്കുമെന്നും ഗോയല്‍
2025 നവംബറിലെ ഇന്ത്യയുടെ കയറ്റുമതി കണക്കുകള്‍ പ്രോത്സാഹജനകമാണെന്നും അത് 'പോസിറ്റീവ് ടെറിട്ടറി'യിലാണെന്നും വാണിജ്യ മന്ത്രി പീയൂഷ് ഗോയല്‍ പറഞ്ഞു. കയറ്റുമതിക്കാര്‍ക്കായി ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന രണ്ട് പദ്ധതികളായ പലിശ സമീകരണ പദ്ധതി (IES), മാര്‍ക്കറ്റ് ആക്സസ് ഇനിഷ്യേറ്റീവ് (MAI) എന്നിവയുടെ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അടുത്ത ആഴ്ച വരുമെന്നും മന്ത്രി സ്ഥിരീകരിച്ചു. ചൊവ്വാഴ്ച നടന്ന നാലാമത്തെ ബോര്‍ഡ് ഓഫ് ട്രേഡ് (BoT) യോഗത്തിന് ശേഷം നടന്ന പത്രസമ്മേളനത്തിലാണ് ഗോയല്‍ ഇക്കാര്യം പറഞ്ഞത്.
ഒക്ടോബറില്‍ കുത്തനെ ഇടിഞ്ഞ ഇന്ത്യയുടെ വ്യാപാര കയറ്റുമതി ഈ മാസം വീണ്ടും ഉയര്‍ന്ന് നവംബര്‍ 21 വരെ പോസിറ്റീവ് മേഖലയിലേക്ക് പ്രവേശിച്ചതായി ഗോയല്‍ പറഞ്ഞു. സമുദ്രോത്പന്നങ്ങള്‍ പോലുള്ള മേഖലകള്‍ ആരോഗ്യകരമായ വളര്‍ച്ച രേഖപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. യുഎസ് ഏര്‍പ്പെടുത്തിയ ഉയര്‍ന്ന താരിഫുകളുടെ ആഘാതം മൂലം ഒക്ടോബറില്‍ ഇന്ത്യയുടെ കയറ്റുമതി 11.8% ചുരുങ്ങി 34.38 ബില്യണ്‍ ഡോളറായി.
പഠിക്കാം & സമ്പാദിക്കാം
Home
