ഇന്ത്യൻ വിവാഹങ്ങൾ: ആഘോഷങ്ങളും ബിസിനസ്സും

  • ലോകത്തിൽ നടക്കുന്ന വിവാഹങ്ങളിൽ 25 ശതമാനവും ഇന്ത്യയിൽ നടക്കുന്നു
  • കൂടുതൽ പണം ചിലവാക്കുന്നത് സ്വർണ്ണ ആഭരണങ്ങൾക്ക്
  • വിവാഹ വിപണി മികച്ച പുതിയ ബിസിനസ് അവസരങ്ങൾ നൽക്കുന്നു

Update: 2024-03-05 10:53 GMT

നിങ്ങൾ ഒരു മികച്ച വരുമാനം അല്ലെങ്കിൽ പുതിയ ബിസിനസ് തുടങ്ങാൻ ആഗ്രഹിക്കുന്ന ഒരു വ്യകതി ആണെകിൽ വിവാഹ വിപണിയിൽ ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫി, ഡെക്കറേഷൻ, കേറ്ററിംഗ്, മേക്ക് അപ്പ് സ്റ്റൈലിസ്റ്, ഡിസൈനർ വിവാഹ വസ്ത്രങ്ങൾ, വെഡിങ് പ്ലാനിംഗ്, ലൈറ്റിംഗ്‌സ്, വിവിധ പുഷ്പ്പങ്ങളുടെ അലങ്കാരങ്ങൾ കൂടാതെ ഹാരങ്ങൾ, ഹണിമൂൺ പാക്കേജുകൾ തുടങ്ങി നിരവധി സേവനങ്ങളിൽ നിന്ന് നിങ്ങൾക്ക് ഇഷ്ടമുള്ള മേഖല തിരഞ്ഞെടുക്കാം.

ഇന്ത്യയിലെ വിവാഹ വ്യവസായം, കോടിക്കണക്കിന് രൂപയുടെ മൂല്യമുള്ളതാണ്. ഓരോ വർഷവും വളർച്ച രേഖപ്പെടുത്തുന്ന ഈ മേഖല സാമ്പത്തിക പ്രതിസന്ധികളെ പോലും അതിജീവിക്കുന്നു. വിവാഹം ജീവിതത്തിൽ ഒരിക്കൽ മാത്രം നടക്കുന്ന മഹാമംഗളകരമായ ഒരു ചടങ്ങാണ് എന്നതാണ് ഇതിനു പിന്നിലെ കാരണം. ലോകത്തിൽ നടക്കുന്ന വിവാഹങ്ങളിൽ 25 ശതമാനവും ഇന്ത്യയിൽ നടക്കുന്നു എന്നത് അത്ഭുതകരമാണ്. അതായത്, ഭൂമിയിലെ നാല് വിവാഹങ്ങളിൽ ഒന്ന് ഇന്ത്യയിലാണ് നടക്കുന്നത്.

പരമ്പരാഗത ചടങ്ങുകൾ മുതൽ ആഡംബര രാജകീയ വിവാഹങ്ങൾ വരെ, ഇന്ത്യക്കാരുടെ വിവാഹ സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതോടൊപ്പം വിവാഹ വിപണികൾ കോടികളുടെ നേട്ടങ്ങൾ കൊയ്യുന്നു.

ഇന്ത്യയിൽ ഒരു വർഷം ഒരു കോടി വിവാഹങ്ങൾ വരെ നടക്കുന്നു. റിപ്പോർട്ടുകൾ പ്രകാരം 2023-ൽ 25%-30% വ്യവസായ വളർച്ച രേഖപ്പെടുത്തി. കഴിഞ്ഞ വർഷം വിവാഹങ്ങൾക്കായി ഇന്ത്യക്കാർ ചെലവഴിച്ചത് 4.74 ലക്ഷം കോടി രൂപയാണ്.

ഇന്ത്യയിലെ ഓരോ ക്ലാസ് വിഭാഗങ്ങളുടെയും വിവാഹ ചെലവ് വിഭജനം ചെയ്താൽ ശരാശരി ഇങ്ങനെയാണ് കണക്കുകളുടെ ഒരു പോക്ക്:

ഏറ്റവും താഴെ ക്ലാസ് - 1 മുതൽ 4 ലക്ഷം രൂപ, ഇടത്തരം താഴെ ക്ലാസ് - 5 മുതൽ 9 ലക്ഷം, ഇടത്തരം - 10 മുതൽ 25 ലക്ഷം, ഹൈ ക്ലാസ് - 26 മുതൽ 50 ലക്ഷം, അപ്പർ ഹൈ ക്ലാസ് - 50 ലക്ഷത്തിന് മുകളിൽ.

ഇവയിൽ ഈ ചിലവാകുന്ന തുക എന്തിനൊക്കെ എന്തിനൊക്കെ എന്ന് നോക്കാം

സ്വർണ്ണ ആഭരണങ്ങൾ എന്നിവയ്ക്ക് - ശരാശരി ₹60,000 കോടി, വസ്ത്രങ്ങൾക്ക് 10,000 കോടി, ഹൗസ് ഹോൾഡ് ഐറ്റംസിനു 30,000 കോടി, ഹോട്ടൽ മുറികൾ 5,000 കോടി, ടെന്റുകൾക്ക് 10,000 കോടി, വിവാഹ ക്ഷണക്കത്തുകൾ 8,000 കോടി എന്നിങ്ങനെ വരും ചിലവിന്റെ കണക്കുകൾ.

മുന്നിൽ നിൽക്കുന്ന വിവാഹ ഓഹരികൾ

ഐഎ ച്ച് സിൽ, റേമണ്ട് ഷോപ്പ്, വെദാന്ത് ഫാഷൻസ്, ടൈറ്റൻ,കല്യാൺ ജ്വല്ലേഴ്സ്, ഡിക്സൺ ടെക്നോളജീസ് എന്നിവയാണ് മുന്നിൽ നിൽക്കുന്ന വിവാഹ ഓഹരികൾ.

ഇന്ത്യയിലെ ഇതുവരെ നടന്ന ഏറ്റവും ചെലവേറിയ മൂന്ന് വിവാഹങ്ങൾ ഏതൊക്കെ എന്ന് നോക്കാം.


ഈശാ അംബാനി - ആനന്ദ് പിരാമൽ (₹700 കോടി)

2018 ഡിസംബറിൽ നടന്ന ഈ വിവാഹം ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വിവാഹമായി കണക്കാക്കപ്പെടുന്നു. റിലയൻസ് ചെയർമാൻ മുകേഷ് അംബാനിയുടെ മകൾ ഈശാ അംബാനിയും പിരാമൽ ഗ്രൂപ്പ് ചെയർമാൻ അജയ് പിരാമലിന്റെ മകൻ ആനന്ദ് പിരാമലും തമ്മിലുള്ള വിവാഹം രാജകീയമായ പ്രൗഢിയോടെയാണ് നടന്നത്. കാണാനിക്കപ്പെട്ട പ്രമുഖരുടെ സാനിധ്യത്തിൽ ഏകദേശം 700 കോടി രൂപ ചിലവാക്കിയാണ് അത്യാഡംബരപൂർണ്മായ വിവാഹ ആഘോഷങ്ങൾ നടത്തിയത്. 

സുശാന്ത റോയ് & സീമന്ത റോയ് (₹560 കോടി)

2004 ൽ സഹാറ മേധാവി സുബ്രത റോയുടെ രണ്ട് മക്കളായ സുശാന്ത റോയ്, സീമന്ത റോയ് എന്നിവരുടെ ഇരട്ട വിവാഹം രാജകീയവും സാംസ്കാരികവുമായ ഒരു സംഗമമായിരുന്നു. ഈ വിവാഹം ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും ചെലവേറിയ വിവാഹമായി കണക്കാക്കപ്പെടുന്നു. തൻ്റെ ആഡംബര ജീവിതത്തിനും അദ്ദേഹം നടത്തിയ പാർട്ടികൾക്കും പേരുകേട്ടയാളായിരുന്നു സുബ്രത റോയ്. 560 കോടി ചിലവാക്കി ലക്നൗവിൽ കൊട്ടാരം' പോലെ ഒരുക്കിയ വേദിയിൽ നടന്ന ഗംഭീരമായ വിവാഹ വിരുന്നിൽ രാഷ്ട്രീയ നേതാക്കൾ, സിനിമാ താരങ്ങൾ, വ്യവസായികൾ തുടങ്ങി നിരവധി പ്രമുഖർ പങ്കെടുത്തു.


ബ്രഹ്മണി & രാജീവ് റെഡ്ഡി വിവാഹം (₹510 കോടി)

2016 ൽ നടന്ന ഈ വിവാഹം ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും ചെലവേറിയ വിവാഹമാണ്. കർണാടക മുൻ മന്ത്രി ജി. ജനാർദന റെഡ്ഡിയുടെ മകൾ ബ്രഹ്മണിയും ഹൈദരാബാദ് ആസ്ഥാനമായുള്ള വ്യവസായി രാജീവ് റെഡ്ഡിയും തമ്മിലുള്ള ഈ വിവാഹം ബാംഗ്ലൂരിലെ 'ബെംഗളൂരു പാലസ്' ൽ നടന്നു. ഈ വിവാഹത്തിന്റെ ആഘോഷങ്ങൾ അഞ്ച് ദിവസം നീണ്ടുനിന്നു. 510 കോടി ചിലവാക്കി നടത്തിയ വിവാഹത്തിൽ 50,000 ൽ അധികം അതിഥികൾ പങ്കെടുത്തു. 

Tags:    

Similar News