നിലവാരമില്ലാത്ത ഇലക്ട്രിക് ഉല്‍പ്പന്നങ്ങള്‍; ചൈനക്ക് ഇന്ത്യന്‍ ഷോക്ക്

  • നിലവാരമില്ലാത്ത ചൈനീസ് ഇലക്ട്രിക് ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍
  • ഉല്‍പ്പന്നങ്ങളില്‍ ബിഐഎസ് മാര്‍ക്ക് നിര്‍ബന്ധമാക്കുന്നു

Update: 2025-05-21 10:31 GMT

ഗുണനിലവാരമില്ലാത്ത ചൈനീസ് ഇലക്ടിക് ഉല്‍പ്പന്നങ്ങള്‍ക്ക് പണി വരുന്നു. ഇവയുടെ ഇറക്കുമതി നിയന്ത്രിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ സര്‍ക്കാര്‍ കര്‍ശനമാക്കുകയാണ്. ഗുണനിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍നിന്ന് കണ്ടെടുത്ത സാഹചര്യത്തിലാണ് നടപടി. 2026 മാര്‍ച്ച് ഒന്നുമുതല്‍ ഇതിനുള്ള നിയമം പ്രാബല്യത്തില്‍ വരും.

ഇലക്ട്രിക്കല്‍ റിക്ലൈനറുകളും ഫര്‍ണിച്ചറുകളും, ഇലക്ട്രിക് ടോയ്‌ലറ്റ് ഉല്‍പ്പന്നങ്ങള്‍, ഇലക്ട്രിക്കില്‍ പ്രവര്‍ത്തിപ്പിക്കുന്ന തുണി ഡ്രയറുകള്‍, ടവല്‍ റെയിലുകള്‍, വൈദ്യുതിയിലോ ബാറ്ററിയിലോ പ്രവര്‍ത്തിക്കുന്ന ഇലക്ട്രിക് സൗന്ദര്യവര്‍ദ്ധക ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയവ ഇനി മികച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണം. അതിനായി ഉല്‍പ്പന്നങ്ങളില്‍ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബിഐഎസ്) മാര്‍ക്ക് ഉണ്ടായിരിക്കണം.

ഇന്ത്യന്‍ വ്യവസായങ്ങളെ പ്രാദേശിക ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കുന്നതിന് പ്രേരിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം.

മെയ് 19 ന് വാണിജ്യ, വ്യവസായ മന്ത്രാലയത്തിന് കീഴിലുള്ള വ്യവസായ, ആഭ്യന്തര വ്യാപാര പ്രോത്സാഹന വകുപ്പ് ഗുണനിലവാര നിയന്ത്രണ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. ഇത് ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഉപകരണങ്ങള്‍ ഉള്‍പ്പെടെ ഗാര്‍ഹിക, വാണിജ്യ അല്ലെങ്കില്‍ സമാനമായ ആപ്ലിക്കേഷനുകള്‍ക്കുള്ള എല്ലാ ഇലക്ട്രിക്കല്‍ ഉപകരണങ്ങള്‍ക്കും ബാധകമാണ്.

ഓര്‍ഡര്‍ 2026 മാര്‍ച്ച് 19 മുതല്‍ പ്രാബല്യത്തില്‍ വരും. പ്രമുഖ ഓണ്‍ലൈന്‍ റീട്ടെയിലര്‍മാരുടെ വെയര്‍ഹൗസുകള്‍ ഉള്‍പ്പെടെ വിപണിയില്‍ ഗുണനിലവാരമില്ലാത്ത ഉല്‍പ്പന്നങ്ങള്‍ വില്‍ക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതെന്ന് വ്യവസായ എക്സിക്യൂട്ടീവുകള്‍ പറഞ്ഞു. 

Tags:    

Similar News