എയർബസ് എ320 തകരാർ; ഫ്ലൈറ്റുകൾ റദ്ദു ചെയ്യില്ലെന്ന് ഇൻഡിഗോയും എയർ ഇന്ത്യയും
എയർബസിൻ്റെ എ320 സോഫ്റ്റ് വെയർ അപ്ഡേറ്റ് ഏതൊക്കെ വിമാനങ്ങളെ ബാധിക്കും?
എയർബസ് എ320 സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് കാരണം വിമാനങ്ങൾ റദ്ദാക്കിയിട്ടില്ലെന്ന് ഇൻഡിഗോയും എയർ ഇന്ത്യയും. എയർബസ് എ320 വിമാനങ്ങളിലെ അപ്ഡേറ്റ് മൊത്തെ ഏകദേശം 6,000 വിമാനങ്ങളെ ബാധിക്കുമെന്ന് എയർബസ് എയർലൈനുകൾക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇൻഡിഗോയും എയർ ഇന്ത്യയും ഉൾപ്പെടെയുള്ള എയർലൈനുകൾ അപ്ഡേറ്റുകൾ നടത്തുന്നുണ്ട്.
നവംബർ 29 നാണ് വിമാന നിർമ്മാതാക്കളായ എയർബസ്, നിലവിലുള്ള എ320 ഫ്ലീറ്റിലെ ഏകദേശം 6,000 വിമാനങ്ങളിലെ - ഫ്ലൈറ്റ് കൺട്രോൾ സിസ്റ്റങ്ങളിൽ ഡാറ്റ ചോർച്ചയുടെ സാധ്യതകൾ റിപ്പോർട്ട് ചെയ്തത്. തുടർന്ന് ലോകമെമ്പാടുമുള്ള പ്രധാന എയർലൈനുകൾ വിമാനങ്ങൾക്കായി സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകൾ നടത്തുകയും ഇത് ചില സേവനങ്ങളെ ബാധിക്കുകയും ചെയ്തു.
യൂറോപ്യൻ യൂണിയൻ ഏവിയേഷൻ സേഫ്റ്റി ഏജൻസിയുടെ ഭാഗമായ എയർബസ്, പ്രവർത്തനങ്ങൾ കാര്യക്ഷമമാക്കുന്നതിന് സോഫ്റ്റ്‌വെയർ, ഹാർഡ്‌വെയർ അപേഡേറ്റുകൾ നടത്താറുണ്ട്. ഇന്ത്യയിലെ ഏകദേശം 200–250 വിമാനങ്ങളുടെ പ്രവർത്തനത്തെ അപ്ഡേറ്റ് ബാധിച്ചേക്കാം എന്ന് സൂചനയുണ്ട്.
ആവശ്യമായ അപ്‌ഡേറ്റുകളുടെ 90 ശതമാനം പൂർത്തിയാക്കിയതായി നേരത്തെ എയർ ഇന്ത്യ അറിയിച്ചിരുന്നു. സമയബന്ധിതമായി മുഴുവൻ എ320 ഫ്ലീറ്റിലും അപ്ഡേറ്റുകൾ നടപ്പാക്കുമെന്നും എയർ ലൈൻ അധികൃതർ അറിയിച്ചു. എഞ്ചിനീയറിംഗ്, ഗ്രൗണ്ട് സ്റ്റാഫ് വിമാനങ്ങൾ റദ്ദാക്കുന്നില്ലെന്നും ഷെഡ്യൂളുകളിലെ ആഘാതം കുറവാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
