നെസ്പ്രെസോ കോഫിയുമായി നെസ്ലെ

  • ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് നെസ്‌പ്രെസോ വ്യാപിപ്പിക്കും
  • ഇന്ത്യ അതിവേഗം വളരുന്ന കോഫി വിപണിയെന്ന് നെസ്ലെ
  • ക്ലാസിക്, സണ്‍റൈസ്, ഗോള്‍ഡ് തുടങ്ങിയ മറ്റ് നെസ്‌കഫേ ബ്രാന്‍ഡുകള്‍ക്ക് മികച്ച വളര്‍ച്ച

Update: 2024-04-25 11:19 GMT

നെസ്ലെ ഇന്ത്യ അതിന്റെ ജനപ്രിയവും പ്രീമിയം കോഫി ബ്രാന്‍ഡുമായ നെസ്പ്രെസോ ഉടന്‍ ഇന്ത്യയില്‍ അവതരിപ്പിക്കും. ഇതിനൊപ്പം കോഫി മെഷീനുകളും അവതരിപ്പിക്കുന്നുണ്ട്. വര്‍ധിച്ചുവരുന്ന ഡിമാന്‍ഡ് കണക്കിലെടുത്താണ് കമ്പനിയുടെ തീരുമാനം. ആദ്യം ഡെല്‍ഹിയിലായിരിക്കും നെസ്പ്രെസോ ലഭ്യമാകുക. തുടര്‍ന്ന് മറ്റ് പ്രധാന നഗരങ്ങളിലേക്ക് വ്യാപിപ്പിക്കും.

അടുത്ത കാലത്തായി വീട്ടിലിരുന്നുള്ള കാപ്പി ഉപഭോഗത്തോടുള്ള അഭിനിവേശം വര്‍ധിക്കുന്നതായി നെസ്ലെ പ്രസ്താവനയില്‍ പറഞ്ഞു. ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന നെസ്ലെയുടെ കോഫി മാര്‍ക്കറ്റുകളിലൊന്നായി ഇന്ത്യ ഉയര്‍ന്നുവന്നിട്ടുണ്ടെന്നും കൂട്ടിച്ചേര്‍ത്തു.

''കഴിഞ്ഞ കുറെ വര്‍ഷങ്ങളായി, ഇന്ത്യയില്‍ കാപ്പി ഉപഭോഗം കുതിച്ചുയരുകയാണ്. വര്‍ധിച്ചുവരുന്ന യുവജനങ്ങളും ആഗോള പ്രവണതകളും മറ്റ് സമ്പര്‍ക്കങ്ങളും പുതിയ അനുഭവങ്ങളും നെസ്ലെയുടെ അതിവേഗം വളരുന്ന കോഫി വിപണികളിലൊന്നായി ഇന്ത്യയെ മാറ്റി', നെസ്ലെ ഇന്ത്യ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ സുരേഷ് നാരായണന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.

ഇന്ത്യന്‍ ഉപഭോക്താക്കള്‍ക്കും കോഫി പ്രേമികള്‍ക്കും മികച്ച അനുഭവവും വൈവിധ്യമാര്‍ന്ന ഗുണനിലവാരമുള്ള കോഫികളും നല്‍കുമെന്ന് നെസ്‌പ്രെസോ വാഗ്ദാനം ചെയ്യുന്നതായും കമ്പനി പറഞ്ഞു.

ക്ലാസിക്, സണ്‍റൈസ്, ഗോള്‍ഡ് തുടങ്ങിയ മറ്റ് നെസ്‌കഫേ ബ്രാന്‍ഡുകള്‍ ഇരട്ട അക്ക വളര്‍ച്ച കൈവരിച്ചു.

''ഏകദേശം 40 വര്‍ഷമായി, ഞങ്ങളുടെ സിഗ്‌നേച്ചര്‍ രുചിയിലൂടെയും പ്രതിബദ്ധതയിലൂടെയും കാപ്പി അനുഭവം ഉയര്‍ത്താന്‍ നെസ്പ്രെസോ പ്രതിജ്ഞാബദ്ധമാണ്' നെസ്ലെ നെസ്പ്രെസോ എസ്എയുടെ സിഇഒ പറഞ്ഞു. നെസ്പ്രെസോ മെഷീനുകള്‍ വീട്ടിലും തൊഴില്‍സ്ഥലങ്ങളിലും ഉപയോഗത്തിനായി രൂപകല്‍പ്പന ചെയ്തിരിക്കുന്നതാണ്.

Tags:    

Similar News