പ്രതിഷേധം കടുത്തു; വ്യാപാര സമയം നീട്ടാനുള്ള നിര്‍ദ്ദേശം നിരസിച്ച് സെബി

  • വ്യാപാരം നീട്ടാന്‍ സ്റ്റോക്ക് എക്സ്ചേഞ്ചുകള്‍ക്ക് കഴിയുമെങ്കിലും സെബിയുടെ അനുമതി ആവശ്യമാണ്.
  • രാവിലെ 9.15 ന് തുടങ്ങി വ്യാപാരം 3.30ന് തന്നെ അവസാനിക്കും.
  • വ്യാപാര സമയം കൂടുമ്പോള്‍ ഇടപാടുകള്‍ വര്‍ധിക്കും ഒപ്പം വരുമാനവും.

Update: 2024-05-07 10:06 GMT

ഡെറിവേറ്റീവ് വിഭാഗത്തില്‍ വ്യാപാര സമയം നീട്ടാനുള്ള നാഷണല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചിന്റെ നിര്‍ദ്ദേശം സെബി നിരസിച്ചു. ബ്രോക്കര്‍മാരുടെ പ്രതിശേഷത്തെ തുടര്‍ന്നാണ് സെബി ഇത് നിരസിച്ചത്. കഴിഞ്ഞ വര്‍ഷമാണ് എന്‍എസ്ഇ ഈ നീക്കം നടത്തിയത്. ആഗോള വിപണികള്‍ക്കനുസരിച്ച് വ്യാപാരം സജീവമാക്കുകയാണ് സമയ വര്‍ധനവ് കൊണ്ട് ഉദ്ദേശിച്ചത്. എന്നാല്‍ ജിവിത പ്രശ്‌നമാകുമെന്നാണ് ബ്രോക്കര്‍മാരുടെ പക്ഷം.

കഴിഞ്ഞ വര്‍ഷമാണ് സമയക്രമം വര്‍ധിപ്പിക്കാന്‍ എന്‍എസ്ഇ നിര്‍ദ്ദേശിച്ചത്. ഫ്യൂച്ചേഴ്‌സ് ആന്‍ഡ് ഓപ്ഷന്‍സില്‍ വ്യാപാരം ചെയ്യുന്നതിന് വൈകീട്ട് ആറ് മുതല്‍ ഒന്‍പത് മണിവരെയായിരുന്നു ഉദ്ദേശിച്ചത്. വ്യാപാര സമയം കൂടുമ്പോള്‍ ഇടപാടുകള്‍ വര്‍ധിക്കും ഒപ്പം വരുമാനവും. എന്നാല്‍ അധിക ചെലവുകളും സാങ്കേതിക പ്രശ്‌നങ്ങളും ചൂണ്ടിക്കാട്ടി എതിര്‍പ്പുമായി ബ്രോക്കര്‍മാര്‍ രംഗത്ത് വരികയായിരുന്നു. ജീവിതത്തെ വരെ ബാധിക്കുമെന്ന ആശങ്കയും ഇവര്‍ പങ്ക് വച്ചു. ആദ്യ ഘട്ടത്തില്‍ വൈകുന്നേരം 6 മണി മുതല്‍ രാത്രി ഒന്‍പത് മണി വരെ സായാഹ്ന സെഷനുകള്‍ക്ക് പുറമേ

രണ്ടാം ഘട്ടത്തില്‍, ഇന്‍ഡെക്സ് ഡെറിവേറ്റീവ് ട്രേഡിംഗ് രാത്രി 11:30 വരെ നീട്ടുാനും പദ്ധതിയുണ്ടായിരുന്നു. മൂന്നാം ഘട്ടത്തില്‍, ക്യാഷ് മാര്‍ക്കറ്റ് ട്രേഡിംഗ് സമയം വൈകുന്നേരം 5 മണി വരെ നീട്ടാനാണ് തീരുമാനിച്ചിരുന്നത്. ആഗോള സാഹചര്യങ്ങള്‍ക്കൊപ്പം ഇടപെടാനുള്ള അവസരം ലഭിക്കുമെന്നായിരുന്നു എന്‍എസ്ഇയുടെ കണക്കുകൂട്ടല്‍. യുഎസ് വിപണിയായിരുന്നു പ്രധാന ലക്ഷ്യം.


Tags:    

Similar News