രഹസ്യം കാക്കാന്‍ വാട്‌സ് ആപ്പ്, വേണ്ടി വന്നാല്‍ ഇന്ത്യയില്‍ നിരോധിക്കാനും തയ്യാറെന്ന് കമ്പനി

  • ഉപയോക്താക്കളുടെ സ്വകാര്യതയ്ക്ക് എതിരാണ് നിലവിലെ ആരോപണമെന്ന് വാട്‌സ് ആപ്പ്
  • ഓഗസ്റ്റ് 14 ന് കേസ് കൂടുതല്‍ വാദം കേള്‍ക്കുന്നതിനായി മാറ്റി വച്ചു
  • 2021 ലെ നിയമങ്ങളെ ചോദ്യം ചെയ്ത് രാജ്യത്തുടനീളമുള്ള വിവിധ ഹൈക്കോടതികളില്‍ തീര്‍പ്പുകല്‍പ്പിക്കാത്ത ഒരു കൂട്ടം ഹര്‍ജികള്‍ സുപ്രീം കോടതി കഴിഞ്ഞ മാസം ഡല്‍ഹി ഹൈക്കോടതിയിലേക്ക് മാറ്റിയിരുന്നു.

Update: 2024-04-26 08:55 GMT

ചാറ്റുകളുടെ രഹസ്യ സ്വഭാവം നിലനിര്‍ത്തുന്ന ഫീച്ചരാണ് എന്‍ഡ് ടു എന്‍ഡ് എന്‍ക്രിപ്റ്റഡ്. ഇത് തകര്‍ക്കാന്‍ രാജ്യത്ത് എന്തെങ്കിലും നീക്കമുണ്ടായാല്‍ ഇന്ത്യയില്‍ വാട്‌സ്ആപ്പ് നിരോധിക്കുമെന്ന് വ്യക്തമാക്കി. മെറ്റയുടെ ഉടമസ്ഥതയിലുള്ള വാട്‌സ് ആപ്പ് എന്‍ക്രിപ്ഷന്‍ ലംഘിക്കുന്നുവെന്നാരോപിച്ച് ഡെല്‍ഹി ഹൈക്കോടതി വാദം കേള്‍ക്കെയാണ് വാട്‌സ് ആപ്പിന്റെ ഈ മറുപടി.

പ്ലാറ്റ്ഫോം നല്‍കുന്ന ഫീച്ചറുകളില്‍ സുരക്ഷിതത്വം അനുഭവപ്പെടുന്നതിനാലാണ് ദശലക്ഷക്കണക്കിന് ആളുകള്‍ വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നതെന്നും വാട്‌സ് ആപ്പിന് വേണ്ടി ഹാജരായ തേജസ് കാരിയ പറഞ്ഞു. യുപിഐ പേയ്മെന്റ് ഫീച്ചര്‍ കൂടി ഉറപ്പ് നല്‍കുന്ന രാജ്യത്ത് മെസേജിംഗ് ആപ്പിന് ഏകദേശം 400 ദശലക്ഷം സജീവ ഉപഭോക്താക്കളുള്ളതായും അദ്ദേഹം അവകാശപ്പെട്ടു.

വിവരസാങ്കേതികവിദ്യ (ഇന്റര്‍മീഡിയറി മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡും) റൂള്‍സ് 2021-നെ വെല്ലുവിളിക്കുന്നുവെന്നതാണ് വാട്‌സ് ആപ്പിനെതിരെയുള്ള ആരോപണം. സന്ദേശങ്ങളുടെ ഉപജ്ഞാതാവിനെ കണ്ടെത്തുക എന്നതാണ് മാര്‍ഗനിര്‍ദേശങ്ങള്‍ക്ക് പിന്നിലെ ആശയമെന്ന് കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ കീര്‍ത്തിമാന്‍ സിംഗ് വാദിച്ചു. ആത്യന്തികമായി, സന്ദേശങ്ങള്‍ കണ്ടെത്തുന്നതിന് എന്തെങ്കിലും സംവിധാനം ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.


Tags:    

Similar News