image

19 Dec 2025 12:49 PM IST

Kerala

KN Balagopal on MGNREGA : ഗ്രാമപ്രദേശങ്ങളിൽ വലിയ ദാരിദ്ര്യമുണ്ടാകും , മുന്നറിയിപ്പുമായി ധനമന്ത്രി കെഎൻ ബാലഗോപാൽ

Rinku Francis

finance minister kn balagopal says the central action will be a huge setback
X

Summary

കേന്ദ്ര സർക്കാരിൻ്റെത് വലിയ കൊള്ളയെന്ന് ധനമന്ത്രി.തൊഴിലുറപ്പു പദ്ധതിയിൽ കേന്ദ്രം കൊണ്ടു വന്ന മാറ്റങ്ങൾ നിരവധി ഗ്രാമീണ കുടുംബങ്ങൾക്ക് തിരിച്ചടി.


തൊഴിലുറപ്പു പദ്ധതിയിൽ കേന്ദ്രം കൊണ്ടുവന്ന മാറ്റങ്ങൾ ഗ്രാമീണരുടെ തൊഴിലിനെ ബാധിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. ഗ്രാമപ്രദേശങ്ങളിൽ വലിയ ദാരിദ്ര്യമുണ്ടാകും എന്നും വലിയ കൊള്ളയാണ് കേന്ദ്ര സർക്കാരിൻ്റേതെന്നും മൈഫിൻ ടിവിക്ക് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ ധനമന്ത്രി വ്യക്തമാക്കി. കാർഷിക മേഖല വലിയ പ്രതിസന്ധിയിലായിരുന്ന സമയത്താണ് തൊഴിലുറപ്പ് പദ്ധതി അവതരിപ്പിച്ചത്. പിന്നീട് വളരെ നന്നായി പദ്ധതി നടന്നു. കാർഷിക മേഖലയെ ആശ്രയിച്ചിരുന്ന നിരവധി പേർ ഇപ്പോഴും തൊഴിലുറപ്പ് പദ്ധതിയെ ആശ്രയിക്കുന്നുണ്ട്.

പരമ്പരാഗതമായ കൈത്തറി, കശുവണ്ടി തുടങ്ങിയ പല വ്യവസായങ്ങളും ഇപ്പോൾ നാമമാത്രമായാണുള്ളത്. ഇവരെല്ലാം വരുമാനത്തിനായി ആശ്രയിക്കുന്നതായി തൊഴിലുറപ്പ് പദ്ധതിയെയാണ്. 10 -13 ലക്ഷം കുടുംബങ്ങൾ തൊഴിലുറപ്പിനെ ആശ്രയിക്കുന്നു. ഗ്രാമീണ സ്ത്രീകൾ മാത്രമല്ല കൃഷി, നാമമാത്ര വ്യവസായങ്ങളെ ആശ്രയിച്ചിരുന്ന പുരുഷൻമാരും രാജ്യമെമ്പാടും പദ്ധതിയെ ആശ്രയിക്കുന്നുണ്ട്.

കേന്ദ്ര സർക്കാരിൻ്റെ വിഹിതം വല്ലാതെ വെട്ടി കുറയ്ക്കുന്നത് പദ്ധതിയെ സാരമായി ബാധിക്കും. ഏറ്റവും വലിയ കൊള്ളയാണ് സർക്കാരിൻ്റേത്. എല്ലാവർക്കുമായുള്ള സാമ്പത്തിക നയങ്ങൾ വേണം. ഇല്ലെങ്കിൽ വലിയ പ്രതിസന്ധിയുണ്ടാകുമെന്നും ധനമന്ത്രി ചൂണ്ടിക്കാട്ടി.

പിടിച്ചുനിൽക്കാൻ കഴിയാത്ത സാഹചര്യം?

കേന്ദ്ര സർക്കാർ സംസ്ഥാനത്തിൻ്റെ അടുത്ത മൂന്നുമാസത്തെ കടമെടുപ്പ് പരിധിയിൽ നിന്ന് 5944 കോടി രൂപ വെട്ടി കുറച്ചിട്ടുണ്ട്. 12000 കോടി രൂപയിൽ നിന്ന് 6000 കോടി രൂപയോളം കുറയുന്നത് സൃഷ്ടിക്കുന്ന പ്രതിസന്ധി ചെറുതല്ല. ആർക്കും പിടിച്ചുനിൽക്കാൻ കഴിയാത്ത ഈ സാഹചര്യത്തിൽ നിന്നാണ് സംസ്ഥാനത്തിൻ്റെ പ്രവർത്തനം എന്നും ധനമന്ത്രി സൂചിപ്പിച്ചു. കേന്ദ്രത്തിൻ്റെ ശ്വാസം മുട്ടിക്കൽ സാമ്പത്തിക രംഗത്തും ഭരണ രംഗത്തും ഏറ്റവും കൂടുതൽ അനുഭവിച്ച സർക്കാരാണിതെന്നും ധനമന്ത്രി പറഞ്ഞു.