17 Dec 2025 1:20 PM IST
Rafale-SFO Technologies radars: റഫാല്‍ യുദ്ധവിമാനങ്ങളിലെ റഡാറുകള്‍ ഇനി എസ്എഫ്ഒ ടെക്നോളജീസ് നിര്‍മിച്ചു നല്‍കും
MyFin Desk
Summary
റഫാല്‍ യുദ്ധവിമാനങ്ങളിലെ റഡാറുകള്‍ ഇനി എസ്എഫ്ഒ ടെക്നോളജീസ് നിര്‍മിക്കും.
മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയുടെ ഭാഗമായി റഫാല്‍ യുദ്ധവിമാനങ്ങളിലെ അത്യാധുനിക റഡാര്‍ സംവിധാനങ്ങള്‍ക്ക് ആവശ്യമായ അതിനൂതന വയേര്‍ഡ് സ്ട്രക്ചറുകള്‍ തദ്ദേശീയമായി നിര്‍മിക്കാന്‍ കൊച്ചി ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ്എഫ്ഒ ടെക്നോളജീസും ഫ്രഞ്ച് എയ്റോസ്പേസ്-പ്രതിരോധ സ്ഥാപനമായ താലെസും കരാർ.സഹകരണത്തിന്റെ ഭാഗമായി റഫാല്‍ യുദ്ധവിമാനത്തില്‍ ഉപയോഗിക്കുന്ന ആര്‍ബിഇ2 റഡാറിന്റെ ഉയര്‍ന്ന മൂല്യമുള്ള സങ്കീര്‍ണ വയര്ഘടനകള് നിര്‍മിക്കാനുള്ള കരാര്‍ എസ്എഫ്ഒ ടെക്നോളജീസിനു നല്കി.റഫാല്‍ പദ്ധതിക്കായി തദ്ദേശീയമായി നല്കുന്ന ആദ്യത്തെ പ്രധാന കരാറാണു എസ്എഫ്ഒ ടെക്നോളജീസുമായി നടപ്പാക്കുന്നതെന്ന് താലെസ് അറിയിച്ചു.
മേക്ക് ഇന്‍ ഇന്ത്യ പദ്ധതിയോടുള്ള ശക്തമായ പ്രതിബദ്ധതയാണു പരസ്പര സഹകരണത്തിലൂടെ പ്രതിഫലിക്കുന്നത്. .പ്രതിരോധമേഖലയിലെ ഉത്പന്നങ്ങളുടെ ഗുണമേന്മയിലും പ്രവര്ത്തനവൈദഗ്ധ്യത്തിലും പിന്തുണ നല്കി രാജ്യത്തെ സ്വയം പര്യാപ്തതയിലെത്തിക്കുകയാണ് സഹകരണത്തിലൂടെ ലക്ഷ്യം.റഫാല്‍ ഉപകരണങ്ങളുടെ ഉത്പാദനത്തില്‍ സജീവമായി പങ്കുചേരുന്നതിലൂടെ ഇന്ത്യന്‍ ഇക്കോസിസ്റ്റത്തില്‍ പ്രാദേശികഉത്പാദനക്ഷമത ഉറപ്പാക്കുകയാണ് ചെയ്യുന്നത് എന്ന് കമ്പനി വ്യക്തമാക്കി.
പഠിക്കാം & സമ്പാദിക്കാം
Home
