8 Dec 2025 9:39 AM IST
Summary
ഇരുകൂട്ടരും ധാരണപത്രം ഒപ്പുവെച്ചു
അജ്മാന്: യു.എ.ഇയിലെ ടെക് ബിസിനസിലെ വളർച്ച വേഗത്തിലാക്കാൻ അൽ മനാമ ബിസിനസ് കൺസൾട്ടൻസി ഡി-ടെക്കുമായി സഹകരിച്ച് പ്രവര്‍ത്തിക്കാൻ ധാരണ. പ്രവർത്തനങ്ങളുടെ ഭാഗമായി ധാരണപത്രം ഒപ്പുവെച്ചു. ദുബൈയിലെ ഏറ്റവും മികച്ച സാങ്കേതികവിദ്യാധിഷ്ഠിത ബിസിനസ് പ്രോസസിങ് പ്ലാറ്റ്ഫോമുകളിലൊന്നായ ഡി-ടെക്കുമായി സഹകരിച്ചുകൊണ്ട് സേവനങ്ങൾ കൂടുതല്‍ ജനങ്ങളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് കരാർ. ഡി-ടെക്കുമായി ബന്ധപ്പെട്ട സംരംഭങ്ങള്‍ക്കും സേവനങ്ങള്‍ക്കും അല്‍ മനാമ കൺസൾട്ടൻസി മികച്ച സാങ്കേതിക സൗകര്യങ്ങള്‍ ഒരുക്കും.
സാങ്കേതിക മേഖലയിലെ സംരംഭകർക്ക് തടസ്സമില്ലാത്തതും കാര്യക്ഷമവും പൂർണ പിന്തുണയുള്ളതുമായ ബിസിനസ് സജ്ജീകരണ അനുഭവം നൽകുന്നതിന് അൽ മനാമയുടെ രണ്ട് പതിറ്റാണ്ടുകളുടെ പ്രായോഗിക വൈദഗ്ധ്യവും ഡി-ടെക്കിന്റെ നൂതന ഡിജിറ്റൽ അന്തരീക്ഷവും സംയോജിപ്പിക്കുകയാണ് ഈ സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്.
ഐ.ടി, സാങ്കേതിക, സാങ്കേതികവിദ്യാധിഷ്ഠിത സംരംഭങ്ങൾക്കായി രൂപകൽപന ചെയ്തിരിക്കുന്ന ഡി-ടെക് ആധുനിക ഓഫിസ് സൗകര്യങ്ങൾ, അതിവേഗ ഡിജിറ്റൽ കണക്റ്റിവിറ്റി, ലൈസൻസിങ്ങിലേക്കും വിസ സേവനങ്ങളിലേക്കുമുള്ള ദ്രുതഗതി, സമാന ചിന്താഗതിക്കാരായ നൂതനാശയക്കാരുടെ ഒരു ഊർജസ്വലമായ ടീം എന്നിവയാല്‍ ഉപഭോക്താക്കള്‍ക്ക് പ്രയോജനം ലഭിക്കും. യു.എ.ഇയിൽ തങ്ങളുടെ സാന്നിധ്യം സ്ഥാപിക്കാൻ ആഗ്രഹിക്കുന്ന സോഫ്റ്റ്വെയർ ഡെവലപ്പർമാർ, ടെക് ഫ്രീലാൻസർമാർ, പ്രോഗ്രാമർമാർ, ഡിജിറ്റൽ മേഖലയിലെ തുടക്കക്കാര്‍ എന്നിവർക്ക് ഒരു മികച്ച അവസരം ഒരുക്കുന്നതിന് 24 മണിക്കൂറും പ്രവർത്തിക്കുന്ന തൊഴിൽശക്തി, ഫ്ലെക്സിബിൾ ഓഫിസ് ഓപ്ഷനുകൾ, തുടർച്ചയായ നെറ്റ്വർക്കിങ് അവസരങ്ങൾ എന്നിവ ഒരുക്കുന്നുണ്ട്.
പഠിക്കാം & സമ്പാദിക്കാം
Home
