image

6 Dec 2025 9:45 AM IST

Business

Weakest Currency: ഒരു ഡോളർ നൽകിയാൽ 89556 ലെബനിസ് പൗണ്ടോ? ലോകത്തിലെ ഏറ്റവും മൂല്യം കുറഞ്ഞ കറൻസികൾ

MyFin Desk

Weakest Currency: ഒരു ഡോളർ നൽകിയാൽ 89556 ലെബനിസ് പൗണ്ടോ? ലോകത്തിലെ ഏറ്റവും മൂല്യം കുറഞ്ഞ കറൻസികൾ
X

Summary

മൂല്യം ഇടിവുണ്ടെങ്കിലും യഥാർത്ഥത്തിൽ രൂപ ദുർബലമാണോ? കാണൂ ഈ കറൻസികൾ


പോയ വർഷം ഏറ്റവും കൂടുതൽ മൂല്യമിടിഞ്ഞ ഏഷ്യൻ കറൻസിയാണ് രൂപ. യുഎസ് ഡോളറിനെതിരെ റെക്കോഡ് മൂല്യം ഇടിവാണ് ഈ വർഷം നേരിട്ടത്. വ്യാഴാഴ്ച 90.43 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലെത്തിയിരുന്നു. 5.3 ശതമാനമാണ് വാർഷികാടിസ്ഥാനത്തിലുള്ള ഇടിവ്. 2022 ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണിത്. എന്നാൽ ഇന്ത്യൻ രൂപ ദുർബലമാണെന്ന് ഇതിന് അർത്ഥമില്ല.

ഇന്ത്യ-യുഎസ് വ്യാപാര കരാറിലെ കാലതാമസം, വിദേശ സ്ഥാപന നിക്ഷേപകർ ഇന്ത്യൻ ഓഹരി വിപണിയിൽ നിന്ന് നിക്ഷേപം പിൻവലിക്കുന്നത് ഇതൊക്കെയാണ് താൽക്കാലിക മൂല്യം ഇടിവിന് കാരണമെന്നാണ് വിശകലന വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്.

യഥാർഥത്തിൽ ലോകത്തിലെ ഏറ്റവും ദുർലമായ കറൻസികൾ ഏതൊക്കെയാണ്?

ഒരു ഡോളർ ഉണ്ടോ? 89,556.36 ലെബനീസ് പൗണ്ട്

നിലവിൽ ലോകത്തിലെ ഏറ്റവും ദുർബലമായ കറൻസി ലെബനീസ് പൗണ്ടാണ്. യുഎസ് ഡോളറിനെതിരെ ഒരു ലെബനീസ് പൗണ്ടിൻ്റെ മൂല്യം നമ്മളെ അമ്പരപ്പിക്കും. ഒരു പൗണ്ട് 0.000011 ഡോളർ യൂണിറ്റ് മാത്രം. അതായത് ഒരു ഡോളറിന് സമം 89,556.36 ലെബനീസ് പൗണ്ട്. മിഡിൽ ഈസ്റ്റിലെ ഇസ്രായേലും സിറിയയുമായി അതിർത്തി പങ്കിടുന്ന ലെബനൻ വരുമാനത്തിനായി സേവന മേഖലയെ ആശ്രയിക്കുന്ന രാജ്യമാണ്. സമ്പദ്‌വ്യവസ്ഥയുടെ മാന്ദ്യവും ഉയർന്ന പണപ്പെരുപ്പവും ഈ രാജ്യത്തെ പ്രതിസന്ധിയിലാക്കുന്നു. ഉയർന്ന തൊഴിലില്ലായ്മയും ബാങ്കിംഗ് രംഗത്തെ പ്രതിസന്ധിയുമൊക്കെ മൂലം ലെബനീസ് പൗണ്ട് ഡോളറിനെതിരെ സമ്മർദ്ദത്തിലാണ്.

ഇറാനിയൻ റിയാലാണ് മൂല്യം ഏറ്റവും കുറഞ്ഞ മറ്റൊരു കറൻസി. ഒരു ഡോളർ യൂണിറ്റിനെതിരെ ഇറാനിയൻ റിയാലിൻ്റെ മൂല്യം 0.000024 ഡോളർ മാത്രം. ഒരു ഡോളർ നൽകിയാൽ 42,112.50 ഇറാനിയൻ റിയാലുകൾ വാങ്ങാം. വർഷങ്ങളായി ഡോളറുമായുള്ള വിനിമയ നിരക്കിൽ ഏറ്റവും പിന്നിൽ നിൽക്കുന്ന കറൻസിയാണിത്. ഇറാഖിനും അഫ്ഗാനിസ്ഥാനും ഇടയിലുള്ള പേർഷ്യൻ ഗൾഫ് രാജ്യം എണ്ണയും പ്രകൃതിവാതകവും കയറ്റുമതി ചെയ്യുന്നുണ്ട്. എന്നാൽ സാമ്പത്തിക ഉപരോധങ്ങൾ പ്രതിസന്ധിയിലാക്കി. ഇതാണ് ഈ രാജ്യത്തിന്റെ കറൻസി ദുർബലമാകാൻ കാരണം.

മൂല്യം ഇടിവ് തുടർന്ന് വിയറ്റ്നാമീസ് ഡൊങ്

വിയറ്റ്നാമീസ് ഡൊങും ഡോളറിനെതിരെ ദുർബലമാണ്. ഒരു ഡോളർ നൽകിയാൽ 26,345 വിയറ്റ്നാമീസ് ഡൊങ് വാങ്ങാം.ചൈന, ലാവോസ്, കംബോഡിയ എന്നിവയാണ് വിയറ്റ്നാമിൻ്റെ അയൽരാജ്യങ്ങൾ. സേവന മേഖലയെ ആശ്രയിക്കുന്ന രാജ്യത്ത് ഇലക്ട്രോണിക്സ്, ഊർജ്ജം, തുണിത്തരങ്ങൾ തുടങ്ങിയ വ്യവസായങ്ങളുണ്ട്. എന്നാൽ വിദേശ കയറ്റുമതിയിലുള്ള നിയന്ത്രണങ്ങളും മാന്ദ്യവും, വിദേശ കടത്തിനുള്ള ഉയർന്ന പലിശയുമൊക്കെ മൂലം രാജ്യത്തിന്റെ കറൻസി തളർച്ചയിലാണ്.