image

30 Nov 2025 7:19 PM IST

World

ഇനി യാത്രക്ക് മിനിറ്റുകൾ മതി; അതിവേഗ ട്രെയിനുമായി ബ്രസീല്‍

MyFin Desk

first bullet train, time for its operation is not far, says pm01
X

Summary

6 വര്‍ഷത്തിനുള്ളില്‍ ബുള്ളറ്റ് ട്രെയിന്‍


ഇന്ത്യയെപ്പോലെ ബുള്ളറ്റ് ട്രെയിന്‍ കൊണ്ടുവരാനുള്ള തയ്യാറെടുക്കുകയാണ് ബ്രസീല്‍. 2032ഓടെ റിയോ ഡി ജനീറോയെയും സാവോ പോളോയെയും തമ്മില്‍ ബന്ധിപ്പിക്കുന്ന അതിവേഗ ട്രെയിന്‍ സര്‍വീസ് ആരംഭിക്കാന്‍ ഒരുങ്ങുകയാണ് രാജ്യം. നിലവില്‍ വന്നാല്‍ ലാറ്റിന്‍ അമേരിക്കയിലെ തന്നെ ഏറ്റവും വേഗതയേറിയ ട്രെയിന്‍ സംവിധാനമായി അത് മാറും.

ഏകദേശം 60 ബില്യണ്‍ ഡോളര്‍ നിക്ഷേപമാണ് പ്രതീക്ഷിക്കുന്നത്. രാജ്യത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്കും ഗതാഗത സൗകര്യങ്ങള്‍ക്കും വലിയ ഉത്തേജനം നല്‍കുന്നതായിരിക്കും ബുള്ളറ്റ് ട്രെയിൻ. ഈ പദ്ധതി രാജ്യത്തെത്തുന്ന അന്താരാഷ്ട്ര വിനോദസഞ്ചാരികളുടെ യാത്രകളും സുഗമമാക്കും. ബ്രസീലിയന്‍ റെയില്‍വേ മേഖലയെ ആധുനികവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തിന് ബുള്ളറ്റ് ട്രെയിൻ സഹായകരമാകും.

രാജ്യത്തിന്റെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് ഈ പദ്ധതി വലിയ ഉണര്‍വ് നല്‍കുമെന്നാണ് കരുതുന്നത്. ബ്രസീലിയന്‍ സമ്പദ് വ്യവസ്ഥയില്‍ വലിയ മാറ്റം വരുത്താനും നിർദിഷ്ട പദ്ധതി സഹായകരമായേക്കും. ബുള്ളറ്റ് ട്രെയിൻ എത്തുന്നത് ആഭ്യന്തര സഞ്ചാരികൾക്കും നേട്ടമാകുന്നത് രാജ്യത്തെ ബിസിനസുകളുടെ വളർച്ചക്കും വരുമാനം ഉയർത്തുന്നതിനും ഒക്കെ സഹായകരമാകുമെന്നാണ് കണക്കാക്കുന്നത്. രാജ്യത്തിന്റെ ജിഡിപിയില്‍ 168 ബില്യണ്‍ ഡോളറിന്റെ വര്‍ധനവുണ്ടാകുമെന്നാണ് ബ്രസീല്‍ പ്രതീക്ഷിക്കുന്നത്.