22 Nov 2025 10:56 AM IST
Summary
അമേരിക്ക ഉച്ചകോടി ബഹിഷ്‌കരിക്കും
ഇരുപതാമത് ജി20 ഉച്ചകോടി ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബര്‍ഗില്‍ ഇന്നാരംഭിക്കും. ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍ നടക്കുന്ന ആദ്യ ജി20 ഉച്ചകോടിയാണ് ഇത്. ഇന്നും നാളെയുമായി നടക്കുന്ന ഉച്ചകോടിയില്‍ വികസ്വരരാജ്യങ്ങള്‍ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി മുതല്‍ ഭക്ഷ്യസുരക്ഷയും കാലാവസ്ഥാ വ്യതിയാനവും ചര്‍ച്ചയാകും. 'ഐക്യം, സമത്വം, സുസ്ഥിരത' എന്നതാണ് ഈ വര്‍ഷത്തെ ജി20-യുടെ പ്രമേയം.
ദക്ഷിണാഫ്രിക്കയില്‍ ന്യൂനപക്ഷമായ വെള്ളക്കാര്‍ വംശീയമായി പീഡിപ്പിക്കപ്പെടുന്നുവെന്നാരോപിച്ച് അമേരിക്ക ജി20 ഉച്ചകോടി ബഹിഷ്‌കരിച്ചിരിക്കും. അമേരിക്ക പങ്കെടുക്കാത്തതിനാല്‍ ഉച്ചകോടിയില്‍ ഒരു പ്രഖ്യാപനവും ഔദ്യോഗികമായി അംഗീകരിക്കരുതെന്ന് അമേരിക്ക നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ ഉച്ചകോടിയില്‍ പ്രഖ്യാപനമുണ്ടാകുമെന്ന് ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ വ്യക്തമാക്കിയിട്ടുണ്ട്.
ജി20 ഉച്ചകോടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗിക്കും. ഉച്ചകോടിയില്‍ രണ്ട് സെഷനുകളാകും ഇന്ന് നടക്കുക. വ്യാപാര രംഗത്ത് അധിക തീരുവ അടക്കമുള്ള നിയന്ത്രണങ്ങള്‍ക്കെതിരായ ഇന്ത്യയുടെ നിലപാട് മോദി വ്യക്തമാക്കും. ഭീകരവാദത്തിനെതിരെ ഇരട്ടത്താപ്പ് പാടില്ലെന്ന നയവും മോദി ആവര്‍ത്തിക്കും. നാളെ ഇന്ത്യ - ബ്രസീല്‍ - ദക്ഷിണാഫ്രിക്ക കൂട്ടായ്മയായ ഇബ്‌സ ഉച്ചകോടിയിലും മോദി പങ്കെടുക്കും.
പഠിക്കാം & സമ്പാദിക്കാം
Home
