എവറെഡി ഇന്‍ഡസ്ട്രീസിന് 38.41 കോടി രൂപയുടെ നഷ്ടം

ഡെല്‍ഹി: ബാറ്ററി, ഫ്‌ളാഷ് ലൈറ്റ് നിര്‍മാതാക്കളായ എവറെഡി ഇന്‍ഡസ്ട്രീസ് നാലാംപാദ കണ്‍സോളിഡേറ്റഡ് നഷ്ടം 38.41 കോടി രൂപയായി കുറച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 442.53 കോടി രൂപയുടെ അറ്റ നഷ്ടമുണ്ടായെന്ന് കമ്പനി പറഞ്ഞു. കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം നാലാംപാദത്തില്‍ 17.82 ശതമാനം ഉയര്‍ന്ന് 294.33 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 249.81 കോടി രൂപയായിരുന്നു വരുമാനം. ഉയര്‍ന്ന പണപ്പെരുപ്പ സാഹചര്യത്തില്‍ എല്ലാ വിഭാഗത്തിലും വളരെ താഴ്ന്ന ഡിമാന്‍ഡായിരുന്നു ഉണ്ടായിരുന്നത്. വിതരണ ശൃംഖലയിലെ […]

Update: 2022-04-26 03:02 GMT

ഡെല്‍ഹി: ബാറ്ററി, ഫ്‌ളാഷ് ലൈറ്റ് നിര്‍മാതാക്കളായ എവറെഡി ഇന്‍ഡസ്ട്രീസ് നാലാംപാദ കണ്‍സോളിഡേറ്റഡ് നഷ്ടം 38.41 കോടി രൂപയായി കുറച്ചു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 442.53 കോടി രൂപയുടെ അറ്റ നഷ്ടമുണ്ടായെന്ന് കമ്പനി പറഞ്ഞു.

കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ നിന്നുള്ള വരുമാനം നാലാംപാദത്തില്‍ 17.82 ശതമാനം ഉയര്‍ന്ന് 294.33 കോടി രൂപയായി. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ 249.81 കോടി രൂപയായിരുന്നു വരുമാനം.

ഉയര്‍ന്ന പണപ്പെരുപ്പ സാഹചര്യത്തില്‍ എല്ലാ വിഭാഗത്തിലും വളരെ താഴ്ന്ന ഡിമാന്‍ഡായിരുന്നു ഉണ്ടായിരുന്നത്. വിതരണ ശൃംഖലയിലെ പ്രതിസന്ധികള്‍ മൂലം ഇന്‍പുട്ട് കോസ്റ്റും വളരെ ഉയര്‍ന്നതായിരുന്നു. ഇതിനെ പ്രതിരോധിക്കാന്‍ വില വര്‍ദ്ധനവ് വരുത്തിയെന്നും കമ്പനി പറഞ്ഞു.

ചൈനയില്‍ നിന്നുള്ള ഇറക്കുമതി മൂലം ഫ്‌ളാഷ്ലൈറ്റ് വിഭാഗത്തിന്റെ നഷ്ടം തുടര്‍ന്നുവെന്നും കമ്പനി കൂട്ടിച്ചേര്‍ത്തു. എവറെഡി ഇന്‍ഡസ്ട്രീസിന്റെ മൊത്തം ചെലവ് കഴിഞ്ഞ വര്‍ഷത്തെ ഇതേ കാലയളവിലെക്കാള്‍ 11.51 ശതമാനം താഴ്ന്ന് 241.23 കോടി രൂപയായി.

Tags:    

Similar News