മരുന്നിന് അംഗീകാരം: തെമിസ് മെഡികെയർ 5 ശതമാനം ഉയർന്നു

വൈറൽഎക്സ് എന്ന മരുന്നിനു ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അംഗീകാരം ലഭിച്ചതോടെ ബിഎസ്ഇയിൽ തെമിസ് മെഡികെയറിന്റെ ഓഹരികൾ 5 ശതമാനം ഉയർന്നു. 875 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്. 499 ഇന്ത്യൻ രോഗികളിലെ രണ്ട് റാൻഡമൈസ്ഡ് കൺട്രോൾഡ് ട്രയലുകൾക്കു ശേഷം ഈ മരുന്നിന് കോവിഡ് രോഗികളിൽ അടിയന്തര ഉപയോഗത്തിന് ഡിസിജിഐ അനുമതി നൽകിയിരുന്നു. "ലോകമെമ്പാടുമുള്ള അനുഭവത്തിന്റെ അടിസ്ഥാനത്തിൽ വൈറൽഎക്സ് മികച്ച ഫലം നൽകുന്നുണ്ട്. വ്യത്യസ്തങ്ങളായ വൈറൽ ഇന്ഫെക്ഷനുകൾ ചികിൽസിക്കാനുള്ള മരുന്നുകളുടെ അഭാവം ഇത് നികത്തുന്നു. […]

Update: 2022-05-18 09:06 GMT

വൈറൽഎക്സ് എന്ന മരുന്നിനു ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയുടെ (ഡിസിജിഐ) അംഗീകാരം ലഭിച്ചതോടെ ബിഎസ്ഇയിൽ തെമിസ് മെഡികെയറിന്റെ ഓഹരികൾ 5 ശതമാനം ഉയർന്നു. 875 രൂപയിലാണ് ഓഹരി വ്യാപാരം അവസാനിപ്പിച്ചത്.

499 ഇന്ത്യൻ രോഗികളിലെ രണ്ട് റാൻഡമൈസ്ഡ് കൺട്രോൾഡ് ട്രയലുകൾക്കു ശേഷം ഈ മരുന്നിന് കോവിഡ് രോഗികളിൽ അടിയന്തര ഉപയോഗത്തിന് ഡിസിജിഐ അനുമതി നൽകിയിരുന്നു. "ലോകമെമ്പാടുമുള്ള അനുഭവത്തിന്റെ അടിസ്ഥാനത്തിൽ വൈറൽഎക്സ് മികച്ച ഫലം നൽകുന്നുണ്ട്. വ്യത്യസ്തങ്ങളായ വൈറൽ ഇന്ഫെക്ഷനുകൾ ചികിൽസിക്കാനുള്ള മരുന്നുകളുടെ അഭാവം ഇത് നികത്തുന്നു. ഇതിന്റെ ഉത്പാദനം യൂറോപ്പ്യൻ യൂണിയൻ നിഷ്‌കർഷിച്ചിട്ടുള്ള മാനദണ്ഡങ്ങൾക്കനുസരിച്ച് കർശന സുരക്ഷാ പരിശോധനകളോടു കൂടിയാണ്," കമ്പനി അറിയിച്ചു.

Tags:    

Similar News