വില്ലേജ് എഞ്ചിനീയർമാരുടെ  പരിശീലന പദ്ധതി വ്യാപിപ്പിക്കും

ഗ്രാമീണ ആദിവാസി സാങ്കേതിക പരിശീലന പദ്ധതി ( റൂറൽ ട്രൈബൽ ടെക്നിക്കൽ ട്രെയിനിംഗ് പ്രൊജക്റ്റ് ) പ്രകാരം കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയം തെരഞ്ഞെടുത്ത മധ്യപ്രദേശിലെ വില്ലേജ് എഞ്ചിനീയർമാരുടെ പ്രഥമ ബാച്ച് പരിശീലനം പൂർത്തിയയാക്കി. ഗ്രാമ എഞ്ചിനീയർമാരായി മാറിയ 140 ആദിവാസി യുവാക്കൾക്ക് ഭോപ്പാലിൽ നടന്ന ചടങ്ങിൽ നൈപുണ്യ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. പ്രഥമ ബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണച്ചടങ്ങിൽ  കേന്ദ്ര നൈപുണ്യ വികസന , സംരംഭകത്വ , ഇലക്ട്രോണിക്സ് , ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് സഹമന്ത്രി  രാജീവ് […]

Update: 2022-07-01 04:00 GMT

ഗ്രാമീണ ആദിവാസി സാങ്കേതിക പരിശീലന പദ്ധതി ( റൂറൽ ട്രൈബൽ ടെക്നിക്കൽ ട്രെയിനിംഗ് പ്രൊജക്റ്റ് ) പ്രകാരം കേന്ദ്ര നൈപുണ്യ വികസന മന്ത്രാലയം തെരഞ്ഞെടുത്ത മധ്യപ്രദേശിലെ വില്ലേജ് എഞ്ചിനീയർമാരുടെ പ്രഥമ ബാച്ച് പരിശീലനം പൂർത്തിയയാക്കി. ഗ്രാമ എഞ്ചിനീയർമാരായി മാറിയ 140 ആദിവാസി യുവാക്കൾക്ക് ഭോപ്പാലിൽ നടന്ന ചടങ്ങിൽ നൈപുണ്യ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

പ്രഥമ ബാച്ചിന്റെ സർട്ടിഫിക്കറ്റ് വിതരണച്ചടങ്ങിൽ കേന്ദ്ര നൈപുണ്യ വികസന , സംരംഭകത്വ , ഇലക്ട്രോണിക്സ് , ഇൻഫർമേഷൻ ടെക്‌നോളജി വകുപ്പ് സഹമന്ത്രി രാജീവ് ചന്ദ്രശേഖർ പങ്കെടുത്തു.

“പൈലറ്റ് പരിശീലനത്തിൻറെ വിജയം രാജ്യത്തെ ഇതര ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കുന്നതിനു പ്രചോദനമാകും. രാജ്യത്തെ ആദിവാസി യുവാക്കളെ പരമാവധി സ്വയം ശാക്തീകരിക്കുന്നതിന് ഈ പദ്ധതി സഹായകമാവും.യുവാക്കളുടെ നൈപുണ്യ ശേഷി വികസനമെന്നത് അവരുടെ അഭിവൃദ്ധിയിലേക്കുള്ള പാസ്സ്പോർട്ടാണ്" അദ്ദേഹം പറഞ്ഞു. പൈലറ്റ് പരിശീലനത്തിൻറെ വിജയത്തിൽ സംതൃപ്തി പ്രകടിപ്പിച്ച മന്ത്രി, രാജ്യത്തെ ഇതര ജില്ലകളിലേക്കും ഇത്തരം പരിശീലനം വ്യാപിപ്പിക്കുമെന്ന് സൂചിപ്പിച്ചു.

Tags:    

Similar News