സെൻട്രൽ ബാങ്കിന്റെ അറ്റാദായത്തിൽ 14.2 % വർധന

ആദ്യ പാദത്തിൽ  സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായം 14.2 ശതമാനം ഉയർന്നു 234.78 കോടി രൂപയായി.  കഴിഞ്ഞ വർഷം ഇത് 205.58 കോടി രൂപയായിരുന്നു. എങ്കിലും ജൂൺ പാദത്തിൽ, തൊട്ടു മുൻപിലെ പാദത്തെ അപേക്ഷിച്ചു ലാഭത്തിൽ 24.3 ശതമാനത്തിന്റെ നഷ്ട്ടമാണ് ഉണ്ടായിട്ടുള്ളത്. മാർച്ച് പാദത്തിൽ കമ്പനിയുടെ ലാഭം 310.31കോടി രൂപയായിരുന്നു. ബാങ്കിന്റെ മൊത്ത വരുമാനം നേരിയ തൊതിൽ ഉയർന്നു 6,357.48 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇതേ കാലയളവിൽ ഇത് 6,299.63 കോടി രൂപയായിരുന്നു.  മാർച്ച് പാദത്തിൽ ഇത് 6,419.58 കോടി രൂപയായിരുന്നു. ബാങ്കിന്റെ കിട്ടാക്കട അനുപാതം ഉയർന്നാണെങ്കിലും, ജൂൺ 30 അവസാനത്തോടെ 14.90 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷത്തിൽ ഇത് 15.92 ശതമാനമായിരുന്നു.  മൊത്ത നിഷ്ക്രിയ ആസ്തി […]

Update: 2022-07-25 04:49 GMT

ആദ്യ പാദത്തിൽ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയുടെ അറ്റാദായം 14.2 ശതമാനം ഉയർന്നു 234.78 കോടി രൂപയായി. കഴിഞ്ഞ വർഷം ഇത് 205.58 കോടി രൂപയായിരുന്നു. എങ്കിലും ജൂൺ പാദത്തിൽ, തൊട്ടു മുൻപിലെ പാദത്തെ അപേക്ഷിച്ചു ലാഭത്തിൽ 24.3 ശതമാനത്തിന്റെ നഷ്ട്ടമാണ് ഉണ്ടായിട്ടുള്ളത്. മാർച്ച് പാദത്തിൽ കമ്പനിയുടെ ലാഭം 310.31കോടി രൂപയായിരുന്നു. ബാങ്കിന്റെ മൊത്ത വരുമാനം നേരിയ തൊതിൽ ഉയർന്നു 6,357.48 കോടി രൂപയായി. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ ഇതേ കാലയളവിൽ ഇത് 6,299.63 കോടി രൂപയായിരുന്നു. മാർച്ച് പാദത്തിൽ ഇത് 6,419.58 കോടി രൂപയായിരുന്നു. ബാങ്കിന്റെ കിട്ടാക്കട അനുപാതം ഉയർന്നാണെങ്കിലും, ജൂൺ 30 അവസാനത്തോടെ 14.90 ശതമാനമായി കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ വർഷത്തിൽ ഇത് 15.92 ശതമാനമായിരുന്നു. മൊത്ത നിഷ്ക്രിയ ആസ്തി 29,001.63 കോടി രൂപയായി. കഴിഞ്ഞ വർഷം ഇത് 27,891.70 കോടി രൂപയായിരുന്നു.

Tags:    

Similar News