ഗോ-ഡിജിറ്റിൻറെ10% ഓഹരികൾ ആക്‌സിസ് ബാങ്ക് വാങ്ങും

രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യമേഖലാ ബാങ്കായ ആക്‌സിസ് ബാങ്ക്  ഫെയർഫാക്‌സിന്റെ പിന്തുണയുള്ള ഗോ ഡിജിറ്റ് ലൈഫ് ഇൻഷുറൻസിൽ 10 ശതമാനത്തോളം (ഏകദേശം 50-70 കോടി രൂപ )  ഓഹരികൾ വാങ്ങും. ആക്‌സിസ് ബാങ്ക്  നിലവിൽ  മാക്സ് ലൈഫ് ഇൻഷുറൻസിന്റ പ്രമോട്ടറാണ്.  രണ്ട് ഘട്ടങ്ങളിലായി 70 കോടി രൂപ വരെ നിക്ഷേപം നടത്തുന്നതിനാണ് ആക്‌സിസ് ബാങ്ക് ഗോ ഡിജിറ്റ് ലൈഫ് ഇൻഷുറൻസുമായി കരാർ ഒപ്പിട്ടത്. ഗോ ഡിജിറ്റ് ലൈഫ് ഇൻഷുറൻസിൽ 9.94 ശതമാനം വരെ  ഓഹരി സ്വന്തമാക്കാണ്  ബാങ്ക്  പദ്ധതിയിടുന്നത്. […]

Update: 2022-09-28 05:53 GMT
രാജ്യത്തെ മൂന്നാമത്തെ വലിയ സ്വകാര്യമേഖലാ ബാങ്കായ ആക്‌സിസ് ബാങ്ക് ഫെയർഫാക്‌സിന്റെ പിന്തുണയുള്ള ഗോ ഡിജിറ്റ് ലൈഫ് ഇൻഷുറൻസിൽ 10 ശതമാനത്തോളം (ഏകദേശം 50-70 കോടി രൂപ ) ഓഹരികൾ വാങ്ങും. ആക്‌സിസ് ബാങ്ക് നിലവിൽ മാക്സ് ലൈഫ് ഇൻഷുറൻസിന്റ പ്രമോട്ടറാണ്.
രണ്ട് ഘട്ടങ്ങളിലായി 70 കോടി രൂപ വരെ നിക്ഷേപം നടത്തുന്നതിനാണ് ആക്‌സിസ് ബാങ്ക് ഗോ ഡിജിറ്റ് ലൈഫ് ഇൻഷുറൻസുമായി കരാർ ഒപ്പിട്ടത്. ഗോ ഡിജിറ്റ് ലൈഫ് ഇൻഷുറൻസിൽ 9.94 ശതമാനം വരെ ഓഹരി സ്വന്തമാക്കാണ് ബാങ്ക് പദ്ധതിയിടുന്നത്.
ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യയുടെ രജിസ്‌ട്രേഷൻ സർട്ടിഫിക്കറ്റിന് വിധേയമായി ഇന്ത്യയിൽ ലൈഫ് ഇൻഷുറൻസ് ബിസ്സിനെസ്സ് രംഗത്തേക്ക് കടക്കാൻ ബാങ്ക് ഉദ്ദേശിക്കുന്നുണ്ട്.
ആക്‌സിസ് ബാങ്കും , അനുബന്ധ സ്ഥാപനങ്ങളായ ആക്‌സിസ് ക്യാപിറ്റലും, ആക്‌സിസ് സെക്യൂരിറ്റീസും ചേർന്ന് മാക്‌സ് ലൈഫ് ഇൻഷുറൻസിന്റ 12.99 ശതമാനം ഓഹരികൾ വാങ്ങിയിട്ടുണ്ട്. ഭാവിയിൽ 20 ശതമാനം ഓഹരി വർധിപ്പിക്കാൻ ബാങ്ക് ഉദ്ദേശിക്കുന്നുണ്ട്.
Tags:    

Similar News