ഐഐടി മദ്രാസ് ബാങ്കിംഗ് - ഫിനാൻഷ്യൽ കോഴ്സുകൾ തുടങ്ങുന്നു

ഐഐടി മദ്രാസിലെ പ്രവർത്തന ഫൌണ്ടേഷൻറെ മേൽനോട്ടത്തിൽ ബാങ്കിംഗ് - ഫിനാൻഷ്യൽ രംഗത്തെ തൊഴിലുകൾക്ക് വിദ്യാർത്ഥികളെ സജ്ജരാക്കുന്ന വ്യവസായ – പ്രസക്തമായ നൈപുണ്യ വികസന കോഴ്‌സുകൾ ആരംഭിക്കുന്നു. ഐഐടി മദ്രാസിൻറെ കീഴിലെ സംരംഭമായ ഡിജിറ്റൽ സ്‌കിൽ അക്കാദമിയും നൈപുണ്യ വികസന മന്ത്രാലത്തിൻറെ ബാങ്കിംഗ് ആൻറ് ഫിനാൻഷ്യൽ സർവീസസ് ആൻറ് ഇൻഷൂറൻസ് സ്‌കിൽ കൗൺസിലിൻറെ ട്രെയിനർ പാർട്ട്ണറായ ചെന്നൈയിലെ ഇൻഫാക്ട് പ്രോയുമായി സഹകരിച്ചാണു ഈ പദ്ധതി നടപ്പിലാക്കുന്നത്. മ്യുച്ചൽഫണ്ട്, ഇക്വിറ്റി ഡെറിവേറ്റിവ്‌സ്, ഡിജിറ്റൽ ബാങ്കിംഗ്, സെക്യൂരിറ്റിസ് ഓപ്പറേഷൻസ്, റിസ്ക്ക് മാനേജ്‍മെൻറ് […]

Update: 2022-10-15 01:34 GMT

ഐഐടി മദ്രാസിലെ പ്രവർത്തന ഫൌണ്ടേഷൻറെ മേൽനോട്ടത്തിൽ ബാങ്കിംഗ് - ഫിനാൻഷ്യൽ രംഗത്തെ തൊഴിലുകൾക്ക് വിദ്യാർത്ഥികളെ സജ്ജരാക്കുന്ന വ്യവസായ – പ്രസക്തമായ നൈപുണ്യ വികസന കോഴ്‌സുകൾ ആരംഭിക്കുന്നു.

ഐഐടി മദ്രാസിൻറെ കീഴിലെ സംരംഭമായ ഡിജിറ്റൽ സ്‌കിൽ അക്കാദമിയും നൈപുണ്യ വികസന മന്ത്രാലത്തിൻറെ ബാങ്കിംഗ് ആൻറ് ഫിനാൻഷ്യൽ സർവീസസ് ആൻറ് ഇൻഷൂറൻസ് സ്‌കിൽ കൗൺസിലിൻറെ ട്രെയിനർ പാർട്ട്ണറായ ചെന്നൈയിലെ ഇൻഫാക്ട് പ്രോയുമായി സഹകരിച്ചാണു ഈ പദ്ധതി നടപ്പിലാക്കുന്നത്. മ്യുച്ചൽഫണ്ട്, ഇക്വിറ്റി ഡെറിവേറ്റിവ്‌സ്, ഡിജിറ്റൽ ബാങ്കിംഗ്, സെക്യൂരിറ്റിസ് ഓപ്പറേഷൻസ്, റിസ്ക്ക് മാനേജ്‍മെൻറ് തുടങ്ങിയ ജോലികൾക്ക് വിദ്യാർത്ഥികളെ ഒരുക്കുന്ന പാഠ്യഭാഗങ്ങളാണ് കോഴ്സ് വാഗ്‌ദാനംചെയ്യുന്നത്. എൽഐഎസ്എം, എൻഎസ്ഇ, ബിഎസ്ഇ, ഐഎബിഎഫ് എന്നിവ നടത്തുന്ന സർട്ടിഫിക്കേഷൻ പരീക്ഷകൾ ആത്മവിശ്വാസത്തോടെ നേരിടാനും വിദ്യാർത്ഥികൾക്കു പരിശീലനം നൽകും. കോഴ്‌സ് എൻറോൾമെൻറിനും പാഠ്യ പദ്ധതികളെക്കുറിച്ചും കൂടുതൽ വിവരങ്ങൾhttps://iit.infactpro.comഅല്ലെങ്കിൽ https;//skillsacademy.iitm.ac.in.എന്ന വെബ്‌സൈറ്റിൽ നിന്നും ലഭിക്കും

 

 

 

Tags:    

Similar News