ധവള വിപ്ലവം അഥവാ ഓപ്പറേഷന്‍ ഫ്ളഡ്, ഗ്രാമീണ വിപണിയുടെ നട്ടെല്ല്

അധിക ഉല്‍പാദനം വഴി ധാരാളം പാല്‍ ലഭ്യമാക്കുക, ഗ്രാമ ജനതയുടെ വരുമാനം വര്‍ധിപ്പിക്കുക, ആവശ്യക്കാര്‍ക്ക് ന്യായ വിലയില്‍ പാല്‍ ലഭ്യമാക്കുക തുടങ്ങിയവയായിരുന്നു പ്രധാന ലക്ഷ്യങ്ങള്‍

Update: 2022-01-13 05:54 GMT

ക്ഷീരോല്‍പ്പനങ്ങളില്‍ സ്വയം പര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ സര്‍ക്കാര്‍ നടപ്പാക്കിയ ബൃഹത്ത് പദ്ധതിയാണ് ഓപ്പറേഷന്‍ ഫ്‌ളഡ് അഥവാ...

ക്ഷീരോല്‍പ്പനങ്ങളില്‍ സ്വയം പര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെ ഇന്ത്യന്‍ സര്‍ക്കാര്‍ നടപ്പാക്കിയ ബൃഹത്ത് പദ്ധതിയാണ് ഓപ്പറേഷന്‍ ഫ്‌ളഡ് അഥവാ ധവള വിപ്ലവം. 1970 മുതലാണ് ഇത് നടപ്പിലാവാന്‍ തുടങ്ങിയത്. ദേശീയ ക്ഷീര വികസന ബോര്‍ഡിന്റെ ആഭിമുഖ്യത്തിലായിരുന്നു പദ്ധതി നടപ്പിലായത്.

അതുവരെ ആവശ്യത്തേക്കാള്‍ വളരെ കുറഞ്ഞ ഉല്‍പാദനം നടന്നിരുന്ന ഇന്ത്യയെ ലോകത്തിന്റെ ഏറ്റവും വലിയ ക്ഷീരോത്പാദക രാജ്യമാക്കിയത് ഈ പദ്ധതിയാണ്.
ധവള വിപ്ലവത്തിന്റെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന വര്‍ഗ്ഗീസ് കുര്യനാണ് ഈ പദ്ധതിയുടെ ആസൂത്രണത്തിലും നടത്തിപ്പിലും പ്രധാന പങ്ക് വഹിച്ചത്.

ഗുജറാത്തിലെ ആനന്ദില്‍ ക്ഷീര കര്‍ഷകരെ ഉള്‍പ്പെടുത്തി രൂപീകരിച്ച ആനന്ദ് മില്‍ക്ക് യൂണിയന്‍ ലിമിറ്റഡാണ് (AMUL) ഇതിന്റെ മാതൃകയായത്. പദ്ധതി ഔദ്യാഗികമായി ഉദ്ഘാടനം ചെയ്തത് ഇന്ത്യയിലെ സഹകരണ പ്രസ്ഥാനങ്ങളുടെ പിതാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന ത്രിഭുവന്‍ദാസ് പട്ടേലാണ്.


അധിക ഉല്‍പാദനം വഴി ധാരാളം പാല്‍ ലഭ്യമാക്കുക, ഗ്രാമ ജനതയുടെ വരുമാനം വര്‍ധിപ്പിക്കുക, ആവശ്യക്കാര്‍ക്ക് ന്യായ വിലയില്‍ പാല്‍ ലഭ്യമാക്കുക തുടങ്ങിയവയായിരുന്നു പ്രധാന ലക്ഷ്യങ്ങള്‍. ഗ്രാമങ്ങള്‍ തോറും ക്ഷീര കര്‍ഷക സംഘങ്ങള്‍ രൂപീകരിക്കുകയും അവയെ എല്ലാം ഒരു കുടകീഴില്‍ നിരത്തി ഉല്‍പന്നങ്ങള്‍ക്ക് പൊതു വിപണി കണ്ടെത്തുകയും ചെയ്തു.

മികച്ച പോഷക ഗുണമുള്ള കാലിത്തീറ്റകള്‍ ലഭ്യമാക്കുക, മൃഗ സംരക്ഷണത്തിന് ആധുനിക രീതികള്‍ അവലംബിക്കുക തുടങ്ങിയ മാര്‍ഗ്ഗങ്ങളിലൂടെ പാല്‍ ഉല്‍പ്പാദനം കൂട്ടുകയും അധികം വരുന്ന പാല്‍ ഉപയോഗിച്ച് അനുബന്ധ ഉല്‍പന്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്തു.

 

Tags:    

Similar News