അമുലിന്റെ വിറ്റുവരവ് 15 ശതമാനം വര്‍ധിച്ച് 61,000 കോടി രൂപയിലെത്തി

അഹമ്മദാബാദ്: രാജ്യത്തെ മുന്‍നിര പാലുത്പാദകരായ അമുല്‍ കോ ഓപ്പറേറ്റീവ് ഗ്രൂപ്പിന്റെ വിറ്റുവരവ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 15 ശതമാനം ഉയര്‍ന്ന് 61,000 കോടി രൂപയിലെത്തിയതായി ഗുജറാത്ത് കോ ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (ജിസിഎംഎംഎഫ്) അറിയിച്ചു. ജിസിഎംഎംഎഫും അതിന്റെ ഘടക അംഗ യൂണിയനുകളും കഴിഞ്ഞ സാമ്പത്തിക വര്‍ഷം 53,000 കോടി രൂപയുടെ വിറ്റുവരവ് റിപ്പോര്‍ട്ട് ചെയ്തതായി ജിസിഎംഎംഎഫ് അറിയിച്ചു. ഏതാണ്ട് 8,000 കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായത്. ജിസിഎംഎംഎഫ് 2021-22ല്‍ 46,481 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി. […]

Update: 2022-07-20 07:55 GMT
അഹമ്മദാബാദ്: രാജ്യത്തെ മുന്‍നിര പാലുത്പാദകരായ അമുല്‍ കോ ഓപ്പറേറ്റീവ് ഗ്രൂപ്പിന്റെ വിറ്റുവരവ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 15 ശതമാനം ഉയര്‍ന്ന് 61,000 കോടി രൂപയിലെത്തിയതായി ഗുജറാത്ത് കോ ഓപ്പറേറ്റീവ് മില്‍ക്ക് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (ജിസിഎംഎംഎഫ്) അറിയിച്ചു.
ജിസിഎംഎംഎഫും അതിന്റെ ഘടക അംഗ യൂണിയനുകളും കഴിഞ്ഞ സാമ്പത്തിക വര്‍ഷം 53,000 കോടി രൂപയുടെ വിറ്റുവരവ് റിപ്പോര്‍ട്ട് ചെയ്തതായി ജിസിഎംഎംഎഫ് അറിയിച്ചു. ഏതാണ്ട് 8,000 കോടി രൂപയുടെ വര്‍ധനയാണ് ഉണ്ടായത്.
ജിസിഎംഎംഎഫ് 2021-22ല്‍ 46,481 കോടി രൂപയുടെ വിറ്റുവരവ് രേഖപ്പെടുത്തി. വീടിന് പുറത്തുള്ള ഉപഭോഗത്തിലും റെസ്റ്റോറന്റുകള്‍, കാറ്ററിംഗ്, ട്രാവല്‍, ഹോസ്പിറ്റാലിറ്റി വിഭാഗങ്ങളില്‍ നിന്നുള്ള ആവശ്യകതയിലും കോവിഡിന് ശേഷമുള്ള ദ്രുതഗതിയിലുള്ള വീണ്ടെടുക്കലിന്റെ പശ്ചാത്തലത്തില്‍ മുന്‍ സാമ്പത്തിക വര്‍ഷത്തെ അപേക്ഷിച്ച് 18.46 ശതമാനം വര്‍ധനയാണ് രേഖപ്പെടുത്തിയത്.
'അമുല്‍ സഹകരണ പ്രസ്ഥാനം അതിന്റെ 75 ാം വാര്‍ഷികം ആഘോഷിച്ചത് 61,000 കോടി രൂപയുടെ ഗ്രൂപ്പ് വിറ്റുവരവ് നേടിക്കൊണ്ടാണ്. ഇന്ത്യയിലെ ഏറ്റവും വലിയ ഫുഡ് ആന്‍ഡ് എഫ്എംസിജി ബ്രാന്‍ഡ് എന്ന നിലയില്‍ അമുലിന്റെ സ്ഥാനം ഊട്ടിയുറപ്പിക്കാന്‍ ഇതിലൂടെ സാധിച്ചു.' ജിസിഎംഎംഎഫിന്റെ 48ാമത് വാര്‍ഷിക പൊതുയോഗത്തില്‍ വ്യക്തമാക്കി.
2021-22 കാലയളവില്‍ ഫെഡറേഷന്‍ വിറ്റുവരവില്‍ 18.46 ശതമാനം വളര്‍ച്ച കൈവരിച്ചതായി പൊതുയോഗത്തിന് ശേഷം ജിസിഎംഎംഎഫ് ചെയര്‍മാന്‍ ഷമല്‍ഭായ് പട്ടേല്‍ അറിയിച്ചു. കഴിഞ്ഞ 12 വര്‍ഷത്തിനിടയിലെ 16 ശതമാനം സിഎജിആറിനേക്കാള്‍ കൂടുതലാണ്.
'കഴിഞ്ഞ 12 വര്‍ഷത്തിനിടയില്‍, ഞങ്ങളുടെ പാല്‍ സംഭരണം അസാധാരണമാം വിധം 190 ശതമാനം വര്‍ധിച്ചു. നമ്മുടെ കര്‍ഷക-അംഗങ്ങള്‍ക്ക് ഈ 12 വര്‍ഷത്തെ കാലയളവില്‍ 143 ശതമാനം വര്‍ധിച്ച ഉയര്‍ന്ന പാല്‍ സംഭരണ വിലയുടെ ഫലമാണ് ഈ ശ്രദ്ധേയമായ വളര്‍ച്ച.' ഷമല്‍ഭായ് പട്ടേല്‍ വ്യക്തമാക്കി.
Tags:    

Similar News