image

15 Dec 2025 1:58 PM IST

Agriculture and Allied Industries

Agri Startup News : കാര്‍ഷിക മേഖയിലെ സ്റ്റാര്‍ട്ടപ്പ് മുന്നേറ്റം ; ഇനി 25 ലക്ഷം രൂപയുടെ സര്‍ക്കാര്‍ ഗ്രാന്റ്

MyFin Desk

new pli scheme will be implemented for the drone sector
X

Summary

രണ്ട് കോടി രൂപയുടെ ഗ്രാന്റ് നല്‍കുന്ന പ്രൊഡക്ടീവ് അലയന്‍സ് പദ്ധതിയാണ് ഹഡില്‍ ഗ്ലോബലിലെ കേര ഇന്‍വെസ്റ്റേഴ്സ് സെന്ററിലെ മറ്റൊരു പ്രധാന ആകര്‍ഷണം


കാര്‍ഷികമേഖലയുടെ മുന്നേറ്റത്തിനായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പുകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കാനുള്ള ശ്രമത്തിലാണ് സംസ്ഥാന സര്‍ക്കാര്‍. ലോകബാങ്ക് സഹായത്തോടെ കൃഷിവകുപ്പ് സംസ്ഥാനത്ത് നടപ്പിലാക്കുന്ന കേര പദ്ധതിയിലൂടെയാണ് സ്റ്റാർട്ടപ്പുകളെ കണ്ടെത്തുന്നത്. ഈ പദ്ധതിയിലൂടെ ആവശ്യമായ സഹായവും പ്രോത്സാഹനവും നല്‍കിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

കേര പദ്ധതി പ്രകാരം നടപ്പിലാക്കുന്ന 25 ലക്ഷം രൂപയുടെ ഗ്രാന്റാണ് മുഖ്യ ആകര്‍ഷണം. തിരഞ്ഞെടുക്കപ്പെടുന്ന 150 സ്റ്റാര്‍ട്ടപ്പുകള്‍ക്ക് അവരുടെ നൂതനാശയങ്ങളെ പ്രായോഗികവത്കരിക്കുന്നതിനും അത് കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുത്തുന്നതിനാണ് ഗ്രാന്റ്.

കർഷക സംഘങ്ങൾക്ക് കൈത്താങ്ങ്

കേരള സ്റ്റാര്‍ട്ട് അപ് മിഷന്റെ പങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന ഈ പദ്ധതിയിലൂടെ ഏകദേശം നാല്‍പത്തിനായിരത്തോളം കര്‍ഷകര്‍, കര്‍ഷക സംഘങ്ങള്‍, കൃഷി സംരംഭകര്‍ എന്നിവര്‍ക്ക് പ്രയോജനം ലഭിക്കും.കേരളത്തിലെ കര്‍ഷക സംഘങ്ങളുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും അവരുടെ ഉത്പന്നങ്ങള്‍ക്ക് മികച്ച വിപണി കണ്ടെത്തുന്നതിനുമായി രണ്ട് കോടി രൂപയുടെ ഗ്രാന്റ് നല്‍കുന്ന പ്രൊഡക്ടീവ് അലയന്‍സ് പദ്ധതിയാണ് ഹഡില്‍ ഗ്ലോബലിലെ കേര ഇന്‍വെസ്റ്റേഴ്സ് സെന്ററിലെ മറ്റൊരു പ്രധാന ആകര്‍ഷണം.

കൂട്ടത്തില്‍ റബ്ബര്‍, കാപ്പി, ഏലം തുടങ്ങിയ നാണ്യവിളകളുടെ വ്യാപനത്തിനും കാര്‍ഷിക-ഭക്ഷ്യ സംസ്‌കരണ എം.എസ്.എം.ഇ.കള്‍ക്കും അഗ്രി പാര്‍ക്കുകളിലെ ബിസിനസ് വിപുലീകരണത്തിനും കാലാവസ്ഥാനുസൃതമായ കൃഷിരീതികള്‍ പ്രോത്സാഹിപ്പിക്കുന്നതിനുള്ളതിനും നവോ-ധന്‍ പദ്ധതിയുടെയെല്ലാം സാധ്യതകളും ചർച്ചയായി.