30 Nov 2025 4:16 PM IST
Summary
ഉല്‍പ്പാദന ചെലവ് ഉയര്‍ന്നത് തിരിച്ചടിയായെന്നാണ് കര്‍ഷകരുടെ പരാതി.
വിലയിടിവും കാലാവസ്ഥാ വ്യതിയാനവും കാരണം ഏത്തവാഴ കര്‍ഷകര്‍ ദുരിതത്തില്‍. മുടക്കുമുതല്‍പോലും കിട്ടുന്നില്ലെന്നാണ് കര്‍ഷകരുടെ പരാതി. സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള പഴം, പച്ചക്കറി കര്‍ഷക കൂട്ടായ്മയിലും പൊതുവിപണിയിലും ഒരുകിലോ പച്ചക്കായ വിറ്റാല്‍ 33 രൂപയാണ് ഇപ്പോള്‍ കര്‍ഷകന് കിട്ടുന്നത്.
അതേസമയം ഒരുകിലോ കായ ഉത്പാദിപ്പിക്കാന്‍ 45 രൂപ ചെലവുണ്ടാകുന്നുമുണ്ട്. വളത്തിന്റെ വിലയും പണിക്കാരുടെ കൂലിയും അടിക്കടി വര്‍ധിക്കുന്നതാണ് ഉത്പാദനച്ചെലവ് ഉയരാന്‍ കാരണം.
കാലാവസ്ഥാ വ്യതിയാനവും തമിഴ്‌നാട്, മൈസൂര്‍ തുടങ്ങിയ ഇതര സംസ്ഥാപ്രദേശങ്ങളില്‍നിന്ന് വ്യാപകമായി ഏത്തക്കാ എത്തുന്നതും കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നു. അപ്രതീക്ഷിതമായി ഉണ്ടാകുന്ന കാറ്റിലും മഴയിലും മൂപ്പെത്താത്ത നൂറുകണക്കിന് വാഴക്കുലയാണ് നിലംപൊത്തുന്നത്. ഒരു കിലോയ്ക്ക് 12 രൂപയോളം നഷ്ടമാണ് ഇതുമൂലം കര്‍ഷകന് ഉണ്ടാകുന്നത്.
രണ്ടുമാസം മുമ്പുവരെ 55 രൂപ വില കിട്ടിയിരുന്നു. അതിനിടെയാണ് ഇതരസംസ്ഥാനത്തുനിന്ന് വില കുറച്ച് വാഴക്കുലയെത്തുന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
