7 Dec 2025 6:59 PM IST
Agri News :ക്ഷീരകര്‍ഷകരുടെ വരുമാനം കുത്തനെ ഉയരും, പുതിയ പദ്ധതി വരുന്നു
MyFin Desk
Summary
അഞ്ചു വർഷത്തിനുള്ളിൽ നടപ്പാക്കും. കർഷകരുടെ വരുമാനം കുത്തനെ ഉയർത്തുന്ന പദ്ധതികളുമായി കേന്ദ്രം.
കർഷകരുടെ വരുമാനം കുത്തനെ ഉയർത്തുന്ന പദ്ധതികളുമായി കേന്ദ്ര സർക്കാർ. അടുത്ത അഞ്ചുവർഷത്തിനുള്ളിൽ കർഷകരുടെ വരുമാനം 20 ശതമാനം വരെ ഉയർത്തുമെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ വ്യക്തമാക്കി.
ഗുജറാത്തിലെ സനദര്‍ ഗ്രാമത്തില്‍ ബനാസ് ഡയറിയുടെ ബയോ-സിഎന്‍ജി, വളം പ്ലാന്റിന്റെ ഉദ്ഘാടനം നടത്തിക്കൊണ്ടായിരുന്നു കേന്ദ്ര മന്ത്രി അമിത്ഷായുടെ പ്രഖ്യാപനം. കാര്‍ഷിക മേഖലയ്ക്കായി കേന്ദ്രസര്‍ക്കാര്‍ മൂന്ന് സഹകരണ സംഘങ്ങളും ക്ഷീരകര്‍ഷകര്‍ക്ക് മൂന്ന് സഹകരണ സംഘങ്ങളും രൂപീകരിച്ചിട്ടുണ്ട്. അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ക്ഷീരകര്‍ഷകരുടെ വരുമാനം 20 ശതമാനം വര്‍ദ്ധിപ്പിക്കുമെന്ന് ഉറപ്പ് നല്‍കുന്നതായും അമിത് ഷാ പറഞ്ഞു.
കന്നുകാലികളുടെ ചാണകം ബയോഗ്യാസായും ജൈവ വളമായും മാറ്റുന്നത് പോലുള്ള വിവിധ മാര്‍ഗങ്ങളിലൂടെ കര്‍ഷകര്‍ക്ക് അധിക വരുമാനം ഉണ്ടാക്കുന്നത് ഉള്‍പ്പെടെ, ക്ഷീര മേഖലയില്‍ വ്യത്യസ്തമായ പ്രവർത്തനങ്ങൾ നടപ്പാക്കി വിജയിപ്പിച്ച തിന് ബനാസ് ഡയറിയുടെ മാനേജ്മെന്റിനെ കേന്ദ്രമന്ത്രി പ്രശംസിക്കുകയും ചെയ്തു. വിവിധ മാര്‍ഗങ്ങളിലൂടെ കര്‍ഷകര്‍ക്ക് അധിക വരുമാനം ഉണ്ടാക്കുന്നത് ഉള്‍പ്പെടെയുള്ള ബദൽ സാധ്യതകള്‍ കൂടെ പ്രയോജനപ്പെടുത്താൻ ഒരുങ്ങുകയാണ് കേന്ദ്രം.
പഠിക്കാം & സമ്പാദിക്കാം
Home
