image

15 Dec 2025 3:46 PM IST

Agriculture and Allied Industries

കെമിക്കലുകളില്ലാത്ത ശര്‍ക്കര; പേറ്റന്റുമായി ഐഐടി ദമ്പതികള്‍

Swarnima Cherth Mangatt

കെമിക്കലുകളില്ലാത്ത ശര്‍ക്കര; പേറ്റന്റുമായി ഐഐടി ദമ്പതികള്‍
X

Summary

രാസവസ്തുക്കള്‍ക്ക് പകരം വെണ്ട നീര് ഉപയോഗിക്കുന്ന പുതിയ സംസ്‌കരണ രീതിയാണ് ഇവര്‍ അവതരിപ്പിച്ചിരിക്കുന്നത്


ശര്‍ക്കര വ്യവസായത്തില്‍ കാതലായ മാറ്റം കൊണ്ടു വരുന്ന കണ്ടുപിടുത്തമാണ് ഐഐടി മുംബൈയിലെ രണ്ട് ശാസ്ത്രജ്ഞരുടേത്. ശര്‍ക്കര ഉല്‍പ്പാദനത്തിന് കെമിക്കല്‍ ഉപയോഗം പൂര്‍ണമായും ഇല്ലാതാക്കുന്ന പുതിയൊരു സംസ്‌കരണ രീതിയാണ് കണ്ടെത്തിയിരിക്കുന്നത്. വെണ്ട നീരാണ് കെമിക്കലിന് പകരമായി ഉപയോഗിക്കുന്നത്. ഐഐടി ബോംബെയിലെ ഡോ. വിശാല്‍ സര്‍ദേശ്പാണ്ഡെയും ഭാര്യയും നാഷണല്‍ കെമിക്കല്‍ ലബോറട്ടറിയിലെ സീനിയര്‍ ശാസ്ത്രജ്ഞയുമായ ഡോ. മാധവി സര്‍ദേശ്പാണ്ഡെയുമാണ് കണ്ടുപിടിത്തത്തിന് പിന്നില്‍.

റിസോഴ്സ് എഫിഷ്യന്റ് ജാഗ്ഗറി പ്രോസസ്സിംഗ് എന്ന സാങ്കേതികവിദ്യ വികസിപ്പച്ചെടുത്തുകൊണ്ടാണ് കെമിക്കല്‍ ഇല്ലാത്ത ശര്‍ക്കര ഉല്‍പ്പാദനത്തിന് തുടക്കമായിരിക്കുന്നത്. ഈ സാങ്കേതിക വിദ്യ കര്‍ഷകര്‍ക്കും ഗ്രാമീണ വനിതാ സംരംഭകര്‍ക്കും എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതും ലാഭകരവുമാണെന്നാണ് ഇവരുടെ പക്ഷം.നിലവിലെ പരമ്പരാഗത രീതിയിലുള്ള ശര്‍ക്കര ഉല്‍പ്പാദനത്തില്‍ നിറം കൂട്ടാനും കൂടുതല്‍ കാലം നിലനില്‍ക്കാനുമായി മായം ചേര്‍ക്കുന്നുണ്ട്. കൂടാതെ ഉല്‍പ്പാദനത്തിന് ചില കെമിക്കലുകളുടെ ഉപയോഗം ഒഴിച്ച് കൂടാനാകാത്തതുമാണ്.