13 Dec 2025 5:21 PM IST
Agri News ; കർഷകർക്ക് നല്ലകാലം ; കൊപ്രയുടെ താങ്ങുവില ഉയർത്തി
MyFin Desk
Summary
കൊപ്ര ക്വിന്റലിന് 445 രൂപ ഉയര്‍ത്തി 12,027 രൂപയായി
2026 സീസണില്‍ കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 445 രൂപ വര്‍ധിപ്പിച്ച് 12027 രൂപ ആക്കികേന്ദ്ര സര്‍ക്കാര്‍. ഉണ്ട കൊപ്രയുടെ താങ്ങുവില ക്വിന്റലിന് 400 രൂപ ഉയര്‍ത്തി 12500 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സാമ്പത്തിക കാര്യ മന്ത്രിസഭായോഗത്തിലാണ് തീരുമാനം.
നാളികേര കര്‍ഷകര്‍ക്ക് മികച്ച വരുമാനം ഉറപ്പാക്കാനും , ഉല്‍പ്പാദനം ഉയര്‍ത്താനുമുള്ള നീക്കത്തിലാണ് കേന്ദ്രം. കമ്മീഷന്‍ ഫോര്‍ അഗ്രികള്‍ച്ചറല്‍ കോസ്റ്റ്‌സ് ആന്‍ഡ് പ്രൈസിന്റെ ശുപാര്‍ശ പ്രകാരമാണ് ശരാശരി ഗുണനിലവാരം കണക്കിലെടുത്ത് അടിസ്ഥാന താങ്ങുവില നിശ്ചയിച്ചിരിക്കുന്നത്. നാഫെഡും നാഷണല്‍ കോപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷനുമാണ് താങ്ങുവില അടിസ്ഥാനമാക്കി കൊപ്ര സംഭരിക്കാനുള്ള കേന്ദ്ര നോഡല്‍ ഏജന്‍സികള്‍. കൊപ്രയുടെ താങ്ങുവില ഉയരുന്നത് രാജ്യത്തെ ലക്ഷക്കണക്കിന് നാളികേര കർഷകർക്ക് ആശ്വാസമാകും.
പഠിക്കാം & സമ്പാദിക്കാം
Home
