1 Dec 2025 6:12 PM IST
വിത്ത് വിതയ്ക്കാന്‍ ഡ്രോണ്‍ ഉപയോഗിച്ച് വേറിട്ട മാതൃകയയായിരിക്കുകയാണ് കോട്ടയത്തെ കര്‍ഷകര്‍
MyFin Desk
Summary
കേരളത്തിലും കാര്‍ഷിക മേഖല മാറ്റത്തിന്റെ പാതയിലാണ്. വളപ്രയോഗത്തിനും മറ്റുമായി കാര്‍ഷിക മേഖലയില്‍ ഡ്രോണുകളുടെ ഉപയോഗം വര്‍ധിക്കുകയാണ്.
കോട്ടയത്ത് ഒരേക്കര്‍ പാടത്താണ് ഡ്രോണ്‍ വഴി വിത പൂര്‍ത്തിയാക്കിയത്. 45 കിലോ നെല്‍വിത്താണ് രണ്ടു മിനിറ്റ് കൊണ്ട് വിതച്ചത്. 20 ആളുകള്‍ കുറഞ്ഞത് എട്ടുദിവസമെടുത്തു ചെയ്യുന്ന പണിയാണ് ഡ്രോണ്‍ വഴി അനായാസം ചെയ്യാന്‍ സാധിച്ചിരിക്കുന്നത്. കീടനാശിനി തളിക്കാന്‍ നേരത്തേ ഡ്രോണ്‍ ഉപയോഗിച്ചിരുന്നെങ്കിലും ആദ്യമാണ് കോട്ടയം നഗരത്തിനുസമീപം ഈ രീതിയില്‍ വിതയ്ക്കുന്നത്.
45 കിലോ സംഭരണശേഷിയുള്ള ടാങ്കാണ് ഡ്രോണിലുള്ളത്. മനുഷ്യപ്രയത്‌നമില്ലാതെ ഡ്രോണ്‍ ഉപയോഗിച്ച് നെല്‍വിത്ത് വിതയ്ക്കാന്‍ കഴിയുന്ന കാര്‍ഷിക പരീക്ഷണം ജില്ലയുടെ പടിഞ്ഞാറന്‍ മേഖലയില്‍ വിജയിച്ചിരുന്നു. കാര്‍ഷിക സര്‍വകലാശാലയുടെ മങ്കൊമ്പിലെ ഡോ. എം.എസ്. സ്വാമിനാഥന്‍ നെല്ലുഗവേഷണകേന്ദ്രവും കുമരകം കൃഷിവിജ്ഞാനകേന്ദ്രവും ചേര്‍ന്നാണ് മുന്‍പ് ഡ്രോണ്‍ ഉപയോഗിച്ച് വിത നടത്തിയത്.
സമയലാഭവും സാമ്പത്തികലാഭവും മാത്രമല്ല മെച്ചം. ഭക്ഷണചെലവിന് പുറമേ തൊഴിലാളി ഒന്നിന് ദിവസക്കൂലി ഇനത്തില്‍ 1000 രൂപ നല്‍കണം. അതേസമയം ഒരേക്കര്‍ പാടത്ത് ഡ്രോണ്‍ ഉപയോഗിച്ച് വിതയ്ക്കാന്‍ 2000 രൂപയ്ക്ക് താഴെ മാത്രമാണ് ചെലവ് വന്നത്.
പഠിക്കാം & സമ്പാദിക്കാം
Home
