image

13 Dec 2025 6:06 PM IST

Agriculture and Allied Industries

രാസവളങ്ങളുടെ ലഭ്യതക്കുറവ്; കേരളത്തിലെ കര്‍ഷകര്‍ക്ക് വെല്ലുവിളി

MyFin Desk

Hope in rural areas, fertilizer stocks ahead
X

Summary

റാബി സീസണിന് ആവശ്യമായ വളം നല്‍കണമെന്ന് കേരളം കേന്ദ്രത്തോട് ആവശ്യപ്പെട്ടു


ഈ റാബി സീസണില്‍ രാസവളങ്ങളുടെ സമയബന്ധിതമായ ലഭ്യത ഉറപ്പാക്കാന്‍ കേന്ദ്ര രാസവള-വള മന്ത്രാലയത്തിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ടതായി സംസ്ഥാന കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. നിലവില്‍ രാസവളങ്ങളുടെ ലഭ്യത കുറവ് കാരണം കര്‍ഷകര്‍ കടുത്ത വെല്ലുവിളികള്‍ നേരിടുന്നുണ്ടെന്ന് മന്ത്രി പറഞ്ഞു.

വളങ്ങളുടെ ലഭ്യത പ്രശ്നം ഉല്‍പ്പാദന ക്ഷമതയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. കേന്ദ്ര രാസവള-വള മന്ത്രി ജഗത് പ്രകാശ് നദ്ദയ്ക്കാണ് കേരളം കത്തയച്ചിരിക്കുന്നത്. രാസവളങ്ങളുടെ മൂവാമെന്റ് സപ്ലൈ പ്ലാന്‍ അനുസരിച്ച്. കേരളത്തിന് 43,150 ടണ്‍ യൂറിയ, 44,900 ടണ്‍ പൊട്ടാഷ്, 13450 ടണ്‍ ഫോസ്ഫേറ്റ് എന്നിവയാണ് അനുവദിച്ചിരിക്കുന്നത്.

എന്നാല്‍ ഏറ്റവും പുതിയ കണക്കുകള്‍ പരിശോധിച്ചാല്‍ കേരളത്തിന് 18,164 ടണ്‍ യൂറിയയും 23,803 ടണ്‍ പൊട്ടാഷും 888 ടണ്‍ ഫോസ്ഫേറ്റും മാത്രമേ ലഭിച്ചിട്ടുള്ളൂ. ഇത് ആവശ്യമായ വിഹിതത്തിന്റെ 43 ശതമാനം മാത്രമാണ്. ഈ കുറവ് നിലവിലുള്ള കാര്‍ഷിക പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുമെന്നാണ് കേരളം കേന്ദ്രത്തിനുള്ള കത്തില്‍ വ്യക്തമാക്കിയിരിക്കുന്നത്.