image

2 Dec 2025 3:39 PM IST

Agriculture and Allied Industries

ആഭ്യന്തര അടയ്ക്ക കര്‍ഷകര്‍ക്ക് വെല്ലുവിളിയായി ഏഷ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതി

MyFin Desk

commodity market arecanut
X

Summary

അവികസിത രാജ്യങ്ങളില്‍ നിന്നുള്ള അടയ്ക്ക ഇറക്കുമതിയ്ക്ക കസ്റ്റംസ് തീരുവ ഇല്ലാത്തത് ആഭ്യന്തര അടയ്ക്കാ വിപണിയെ പ്രതികൂലമായി ബാധിച്ചിരിക്കുന്നത്.


ഭൂട്ടാന്‍, മ്യാന്‍മര്‍, ശ്രീലങ്ക തുടങ്ങിയ അവികസിത രാജ്യങ്ങളില്‍ നിന്നും വന്‍തോതിലുള്ള അടയ്ക്ക ഇറക്കുമതി ഇന്ത്യയിലെ ആഭ്യന്തര അടയ്ക്ക വിപണിയെ പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് വിലയിരുത്തുന്നത്. പ്രധാന ഉല്‍പ്പാദന മേഖലകളിലെ കര്‍ഷകരെ സാരമായി ബാധിക്കുന്നതായി ദക്ഷിണ കന്നഡയില്‍ നിന്നുള്ള എംപി ക്യാപ്റ്റന്‍ ബ്രിജേഷ് ചൗട്ട പാര്‍ലമെന്റില്‍ ആരോപിച്ചു.

ഇന്ത്യയുടെ ഡ്യൂട്ടി-ഫ്രീ ക്വാട്ട-ഫ്രീ മുന്‍ഗണനാ വ്യാപാര പദ്ധതി പ്രകാരം ഈ രാജ്യങ്ങള്‍ക്ക് കസ്റ്റംസ് തീരുവ ഇല്ല. അവികസിത സമ്പദ്വ്യവസ്ഥകളെ പിന്തുണയ്ക്കാന്‍ ഉദ്ദേശിച്ചുള്ള ഒരു വ്യവസ്ഥയാണ് ഡ്യൂട്ടി-ഫ്രീ ക്വാട്ട-ഫ്രീ എന്നാല്‍ ഇത് ഇന്ത്യന്‍ കര്‍ഷകരെ ദോഷകരമായി ബാധിക്കുന്ന രീതിയില്‍ ദുരുപയോഗം ചെയ്യപ്പെടുന്നതായാണ് ആരോപണം.

202324 ല്‍ ഏകദേശം 14 ലക്ഷം ടണ്‍ ഉല്‍പ്പാദനം നടത്തിയ ഇന്ത്യ അടയ്ക്ക ഉല്‍പാദനത്തില്‍ പൂര്‍ണ്ണമായും സ്വയംപര്യാപ്തമാണ്. ഇതില്‍ കര്‍ണാടക മാത്രം ഏകദേശം 10 ലക്ഷം ടണ്‍ സംഭാവന ചെയ്തു.

2023 സെപ്റ്റംബറിനും 2024 ഓഗസ്റ്റിനും ഇടയില്‍, മൊത്തം അടയ്ക്ക ഇറക്കുമതി കയറ്റുമതിയുടെ 57 ശതമാനവും ഭൂട്ടാനില്‍ നിന്നായിരുന്നു. മ്യാന്‍മര്‍ 39 ശതമാനവും ശ്രീലങ്ക ഏകദേശം 2 ശതമാനവും ഇറക്കുമതി ചെയ്യുന്നുണ്ട്.