7 Dec 2025 7:19 PM IST
Summary
എല്ലാ സീസണിലും മികച്ച വില ലഭിക്കുന്നതിനാല്‍ പല കര്‍ഷകരും മറ്റ് വിളകള്‍ക്ക് പകരം ചക്ക കൃഷിയില്‍ താല്‍പ്പര്യം കാണിക്കുകയാണ്.
ചക്ക സീസണ്‍ എത്തുന്നതോടെ വിപണിയില്‍ ചക്ക വില്‍പ്പന കനക്കുകയാണ്. ഉയര്‍ന്ന വില കിട്ടുമെന്നായതോടെ മിക്ക കർഷകരും ചക്ക കൃഷിയിലും താൽപ്പര്യം കാണിച്ചു തുടങ്ങി. ബഡ് ചക്കയ്ക്ക് കിലോ 80 രൂപയും നാടന്‍ ചക്കയ്ക്ക് 60 രൂപയുമാണ് വില്‍പന വില. ചെറിയ ചക്കയ്ക്ക് പോലും 500 രൂപ വരും.
നേരത്തെ ഇടിച്ചക്ക അന്യസംസ്ഥാനങ്ങളിലേക്ക് കയറ്റി അയക്കാനായി വില്പനക്കാര്‍ എത്തി ചെറിയ വിലയ്ക്ക് ശേഖരിക്കുമായിരുന്നു. ഇപ്പോള്‍ പലരും ഇടിച്ചക്ക കൊടുക്കാറില്ല. പകരം മൂപ്പെത്തിച്ചാണ് കച്ചവടം ചെയ്യുന്നത്. ഒന്നിന് 200 രൂപ വരെ ലഭിക്കും.
ചക്കയ്ക്ക് ഡിമാന്‍ഡ് കൂടിയതോടെ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി ചക്ക കൃഷി സജീവമാണ്. ഏത് സീസണിലും കായ്ക്കുന്ന വിവിധയിനം ബഡ് പ്ലാവിന്‍ തൈകള്‍ നഴ്‌സറികളില്‍ ലഭ്യമാണ്. റബ്ബര്‍ വെട്ടി മാറ്റി വന്‍തോതില്‍ ചക്ക കൃഷിയിറക്കാനും കര്‍ഷകര്‍ തയ്യാറെടുത്തു കഴിഞ്ഞു.
പഠിക്കാം & സമ്പാദിക്കാം
Home
