image

14 Dec 2025 3:16 PM IST

Agriculture and Allied Industries

മഖാന മേഖലയ്ക്ക് കേന്ദ്ര സഹായം; 476 കോടി രൂപയുടെ വികസന പദ്ധതി

MyFin Desk

makhana sector
X

Summary

ഇന്ത്യയിലുടനീളമുള്ള മഖാന മേഖലയുടെ വളര്‍ച്ച ലക്ഷ്യമിട്ടാണ് ഫണ്ട് അനുവദിച്ചിരിക്കുന്നത്.


മഖാന ബോര്‍ഡിന്റെ ആദ്യ യോഗത്തിലാണ് 476 കോടി രൂപയുടെ പദ്ധതി പ്രഖ്യാപിച്ചത്. 2025-26 മുതല്‍ 2030-31 വരെയാണ് പദ്ധതി കാലാവധി. ഗവേഷണം, ഗുണനിലവാരമുള്ള വിത്തുകള്‍, കര്‍ഷക പരിശീലനം, മെച്ചപ്പെട്ട വിപണനം എന്നിവയിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇന്ത്യയിലുടനീളമുള്ള മഖാന മേഖലയുടെ വളര്‍ച്ചയാണ് പദ്ധതിയിലൂടെ കേന്ദ്രം ലക്ഷ്യമിടുന്നത്.

കൃഷി, കര്‍ഷകക്ഷേമ വകുപ്പ് സെക്രട്ടറി ദേവേഷ് ചതുര്‍വേദിയുടെ അധ്യക്ഷതയിലാണ് ഡെല്‍ഹിയിലെ കൃഷി ഭവനില്‍ വെച്ച് ദേശീയ മഖാന ബോര്‍ഡിന്റെ ആദ്യ ബോര്‍ഡ് യോഗം നടന്നത്.

യോഗത്തില്‍, സംസ്ഥാനങ്ങളും ഗവേഷണ സ്ഥാപനങ്ങളും സമര്‍പ്പിച്ച വാര്‍ഷിക കര്‍മ്മ പദ്ധതികളും സമഗ്ര മേഖലാ വികസനം ലക്ഷ്യമിട്ടുള്ള വിവിധ പരിപാടികള്‍ക്കായുള്ള ബജറ്റ് വിഹിതവും ബോര്‍ഡ് അവലോകനം ചെയ്തു. ബീഹാറിലെ കാര്‍ഷിക സര്‍വ്വകലാശാലയും കേന്ദ്ര സര്‍വ്വകലാശാലയും ഏകീകരിച്ച് വിത്ത് വതരണം ഉറപ്പാക്കും.

പരമ്പരാഗതവും പാരമ്പര്യേതരവുമായ ഉല്‍പ്പാദന മേഖലകളില്‍ മഖാന കൃഷി സുഗമമാക്കുന്നതിന് പരിശീലന പരിപാടികളും ആസുത്രണം ചെയ്യുന്നുണ്ട്.