image

1 Dec 2025 6:09 PM IST

Agriculture and Allied Industries

ഇന്ത്യയുടെ സോയാബീന്‍ എണ്ണ ഇറക്കുമതി ഉയര്‍ന്നു

MyFin Desk

ഇന്ത്യയുടെ സോയാബീന്‍ എണ്ണ ഇറക്കുമതി ഉയര്‍ന്നു
X

Summary

പാം ഓയില്‍ വില ഉയരുമെന്ന പ്രതീക്ഷയില്‍ ഇത് സോയാബിന്‍ എണ്ണ കാര്യമായി വാങ്ങി വ്യാപാരികള്‍


പാം ഓയില്‍ വിലയേക്കാള്‍ കൂടുതലാണ് സോയാബീന്‍ എണ്ണയുടെ വില. അത് കൊണ്ട് തന്നെ പാം ഓയിലിന്റെ വില കൂടാന്‍ കാത്തിരിക്കുകയാണ് സോയബീന്‍ വ്യാപാരികള്‍. 2026 ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള കാലയളവില്‍ ഓരോ മാസവും 1,50,000 ടണ്ണിലധികം സോയാബീന്‍ ഓയില്‍ വ്യാപാരികള്‍ തെക്കേ അമേരിക്കന്‍ വാങ്ങിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അടുത്ത വര്‍ഷം രണ്ടാം പകുതി മുതല്‍ ജൈവ ഇന്ധനത്തില്‍ കൂടുതല്‍ പാം ഓയില്‍ കലര്‍ത്താനുള്ള മുന്‍നിര ഉല്‍പ്പാദകരായ ഇന്തോനേഷ്യയുടെ പദ്ധതികള്‍ പാം ഓയിലിന്റെ വില ഉയര്‍ത്തു മെന്ന വിപണി പ്രതീക്ഷയാണ് സോയാബീന്‍ വാങ്ങലില്‍ പ്രതിഫലിച്ചിരിക്കുന്നത്.

സോയാബീന്‍, സൂര്യകാന്തി, റാപ്‌സീഡ് ഓയില്‍ എന്നിവയില്‍ നിന്ന് വ്യത്യസ്തമായി, പാം ഓയില്‍ വര്‍ഷം മുഴുവനും വിളവെടുക്കാന്‍ സാധിക്കും. ഇത് മൂലം വിലയിലും കുറവ് അനുഭവപ്പെടാറുണ്ട്.