110 കോടി രൂപ അറ്റാദായത്തിൽ പറന്നുയർന്നു സ്‌പൈസ് ജെറ്റ്

പ്രവർത്തന വരുമാനം 2,317 കോടി രൂപ

Update: 2023-02-25 11:33 GMT

നടപ്പു സാമ്പത്തിക വർഷത്തിലെ മൂന്നാം പാദത്തിൽ സ്‌പൈസ് ജെറ്റ് ലിമിറ്റഡിന്റെ കൺസോളിഡേറ്റഡ് അറ്റാദായം വാർഷികാടിസ്ഥാനത്തിൽ 161 ശതമാനം വർധിച്ച് 110 കോടി രൂപയായി. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 42 കോടി രൂപയായി.

പ്രവർത്തനങ്ങളിൽ നിന്നുള്ള വരുമാനം 2 ശതമാനം വർധിച്ച് 2,317 കോടി രൂപയായി. കഴിഞ്ഞ വർഷം ഇത് 2,267 കോടി രൂപയായിരുന്നു.

2022 ലെ ഓരോ മാസത്തിലും ലോഡ് ഫാക്ടർ വർധിപ്പിക്കുന്നതിന് ശ്രദ്ധിച്ചുവെന്നും പാസ്സഞ്ചർ, കാർഗോ ബിസിനസുകളിലെ മുന്നേറ്റമാണ് ഈ പാദത്തിലെ ലാഭം വർധിക്കുന്നതിന് കാരണമെന്നും സ്‌പൈസ് ജെറ്റിന്റെ മാനേജിങ് ഡയറക്ടർ അജയ് സിങ് പറഞ്ഞു.

രൂപയുടെ മൂല്യ തകർച്ചയും, വർധിച്ച ഇന്ധന വിലയും പ്രതിസന്ധികളായിരുന്നുവെങ്കിലും കുതിച്ചുയരുന്ന വിമാന യാത്രകളുടെ എണ്ണം ചെലവ് കുറക്കുന്നതിന് സഹായിച്ചു. ഈ പാദത്തിൽ ഇന്ധനത്തിനായുള്ള കമ്പനിയുടെ പ്രവർത്തന ചെലവ് 48 ശതമാനമായിരുന്നു.

മറ്റെല്ലാ എയർ ലൈനുകളിലും വച്ച് ഏറ്റവുമധികം ഉയർന്ന പാസ്സഞ്ചർ ലോഡ് ഫാക്ടർ സ്‌പൈസ് ജെറ്റിനായിരുന്നു. ഈ പാദത്തിൽ കമ്പനിയുടെ അഭ്യന്തര ലോഡ് ഫാക്ടർ 91 ശതമാനമായി.

ഈ പാദത്തിൽ കമ്പനി 15 പുതിയ റൂട്ടുകളിൽ സേവനമാരംഭിക്കുകയും ആരംഭിക്കുകയും 254 ചാർട്ടർ ഫ്ലൈറ്റുകൾ പ്രവർത്തിപ്പിക്കുകയും ചെയ്തു.

കമ്പനിയുടെ യീൽഡ് 21 ശതമാനമായി. യാത്രക്കാരിൽ നിന്നും ലഭിച്ച വരുമാനം 33 ശതമാനം വർധിച്ചപ്പോൾ മറ്റു അനുബന്ധ വരുമാനം 1 ശതമാനം മാത്രമാണ് വർദ്ധനവ് രേഖപ്പെടുത്തിയത്.

കമ്പനിയുടെ കാർഗോ അനുബന്ധ കമ്പനിയായ സ്‌പൈസ് എക്സ്പ്രസ്സിന്റെ അറ്റാദായം 12 കോടി രൂപയായി. വരുമാനം 120 കോടി രൂപയായി.

Tags:    

Similar News