ധനസമാഹരണം നടത്താന്‍ സ്‌പൈസ് ജെറ്റിന് ഓഹരി ഉടമകളുടെ അനുമതി

  • ജനുവരി 10 ന് നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് അനുമതി ലഭിച്ചതെന്നു സ്‌പൈസ് ജെറ്റ്
  • ഫണ്ട് വിനിയോഗിച്ച് അയോധ്യ, ലക്ഷദ്വീപ് എന്നിവയുള്‍പ്പെടെയുള്ള പുതിയ ഡെസ്റ്റിനേഷനുകളിലേക്ക് സേവനം വ്യാപിപ്പിക്കാനും സ്‌പൈസ് ജെറ്റിനു പദ്ധതി
  • ബിഎസ്ഇയില്‍ ജനുവരി 10ന് വ്യാപാരം ക്ലോസ് ചെയ്തപ്പോള്‍ സ്‌പൈസ് ജെറ്റിന്റെ ഓഹരി വില 65.44 രൂപയായിരുന്നു

Update: 2024-01-11 05:39 GMT

ഓഹരികളുടെയും വാറന്റുകളുടെയും ഇഷ്യു വഴി ഫണ്ട് സ്വരൂപിക്കാനുള്ള പദ്ധതിക്ക് സ്‌പൈസ് ജെറ്റിന്റെ ഓഹരി ഉടമകള്‍ അംഗീകാരം നല്‍കി.

ജനുവരി 10 ന് നടന്ന വാര്‍ഷിക പൊതുയോഗത്തിലാണ് അനുമതി ലഭിച്ചതെന്നു സ്‌പൈസ് ജെറ്റ് അറിയിച്ചു.

50 രൂപ ഇഷ്യു പ്രൈസ് ഉള്ള 130 ദശലക്ഷം കണ്‍വേര്‍ട്ടിബിള്‍ വാറന്റുകളും 320.8 ദശലക്ഷം പുതിയ ഇക്വിറ്റി ഷെയറുകളും ഇഷ്യൂ ചെയ്യുന്നതിലൂടെ 2,250 കോടി രൂപ സമാഹരിക്കാനുള്ള നിര്‍ദ്ദേശത്തിന് എയര്‍ലൈനിന്റെ ബോര്‍ഡ് കഴിഞ്ഞ മാസം അനുമതി നല്‍കിയിരുന്നു.

മൂലധന സമാഹരണത്തിലൂടെ മുന്‍കാലങ്ങളില്‍ നിലത്തിറക്കിയ വിമാനങ്ങളെ പ്രവര്‍ത്തന സജ്ജമാക്കാന്‍ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കമ്പനി. സ്‌പൈസ് ജെറ്റിന്റെ ഏകദേശം 25 ഓളം വിമാനങ്ങളാണു നിലത്തിറക്കിയിരിക്കുന്നത്. ഇതോടൊപ്പം ഫണ്ട് വിനിയോഗിച്ച് അയോധ്യ, ലക്ഷദ്വീപ് എന്നിവയുള്‍പ്പെടെയുള്ള പുതിയ ഡെസ്റ്റിനേഷനുകളിലേക്ക് സേവനം വ്യാപിപ്പിക്കാനും സ്‌പൈസ് ജെറ്റിനു പദ്ധതിയുണ്ടെന്നു ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ അജയ് സിംഗ് ജനുവരി 10 ന് അറിയിച്ചു.

ബിഎസ്ഇയില്‍ ജനുവരി 10ന് വ്യാപാരം ക്ലോസ് ചെയ്തപ്പോള്‍ സ്‌പൈസ് ജെറ്റിന്റെ ഓഹരി വില 65.44 രൂപയായിരുന്നു.

Tags:    

Similar News