ലാഹോറിലേക്കുള്ള സര്‍വീസുകള്‍ ശ്രീലങ്കന്‍ എയര്‍ലൈന്‍സ് നിര്‍ത്തിവെച്ചു
- ലാഹോറിലേക്ക് ആഴ്ചയില്‍ നാല് വിമാന സര്‍വീസുകളാണ് ശ്രീലങ്കന്‍ എയര്‍ലൈന്‍സ് നടത്തുന്നത്
- കറാച്ചിയിലേക്കുള്ള സര്‍വീസുകള്‍ തുടരും
ലാഹോറിലേക്കുള്ള വിമാന സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതായി ശ്രീലങ്കന്‍ എയര്‍ലൈന്‍സ് അറിയിച്ചു. എങ്കിലും, കറാച്ചിയിലേക്കുള്ള സര്‍വീസുകള്‍ ഷെഡ്യൂള്‍ ചെയ്തതുപോലെ തുടരും.
എയര്‍ലൈന്‍ ലാഹോറിലേക്ക് ആഴ്ചയില്‍ നാല് വിമാന സര്‍വീസുകളാണ് നടത്തുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ അവിടേക്കുള്ള വിമാനങ്ങളെല്ലാം റദ്ദാക്കിയിരിക്കുന്നു. 'കശ്മീര്‍ മേഖലയിലെ നിലവിലെ സംഘര്‍ഷഭരിതമായ സൈനിക സാഹചര്യം കണക്കിലെടുത്താണ് ഇത് ചെയ്യുന്നത്,' വൃത്തങ്ങള്‍ പറഞ്ഞു.
ലാഹോര്‍, ഇസ്ലാമാബാദ് വിമാനത്താവളങ്ങളിലെ എല്ലാ വാണിജ്യ വിമാനങ്ങള്‍ക്കും പാക്കിസ്ഥാന്‍ സര്‍ക്കാര്‍ വ്യോമാതിര്‍ത്തി അടച്ചു. എന്നിരുന്നാലും, കറാച്ചി വിമാനത്താവളം പ്രവര്‍ത്തനക്ഷമമായി തുടരുമെന്ന് പാക് എയര്‍പോര്‍ട്ട് അതോറിറ്റി (പിഎഎ) ഒരു പ്രസ്താവനയില്‍ പറഞ്ഞു.
ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് തിരിച്ചടിയായി ഇന്ത്യ നടത്തിയ ആക്രമണത്തിനുശേഷമാണ് പാക്കിസ്ഥാനിലെ വ്യോമാതിര്‍ത്തിയും വിമാനത്താവളങ്ങളും അടച്ചത്.
ഇന്ത്യ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 31 പേര്‍ കൊല്ലപ്പെടുകയും 57 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തതായി പാക്കിസ്ഥാന്‍ സൈന്യം പറയുന്നു.
