ബിഒബിയില്‍ നിന്നൊരു ആശ്വാസ വാര്‍ത്ത, വായ്പ പലിശ 40 ബേസിസ് കുറയ്ക്കുന്നു

Update: 2023-03-09 12:36 GMT


ബാങ്കുകള്‍ പലിശ നിരക്ക് അടിക്കടി കൂട്ടിക്കൊണ്ടിരിക്കെ, ബാങ്ക് ഓഫ് ബറോഡയില്‍ നിന്നുമൊരാശ്വാസ വാര്‍ത്ത. ബിഒബിയില്‍ നിന്നെടുക്കുന്ന ഭവന വായ്പകളുടെ പലിശയില്‍ 40 ബേസിസ് പോയിന്റ് ഇളവ് ലഭിക്കും. ഭവന വായ്പയോടൊപ്പം എംഎസ്എംഇ ലോണുകള്‍ക്കും ഇതേ ഇളവ് ബാധകമായിരിക്കും. അതായത് 8.50 ശതമാനം നിരക്ക് മുതല്‍ ബിഒബി ഭവന വായ്പ നല്‍കും.

മാര്‍ച്ച് 5 മുതല്‍ 31 വരെ മാത്രമായിരിക്കും ഈ ആനുകൂല്യം. ഇതു കൂടാതെ ഭവന വായ്പയ്ക്ക് പ്രസോസിംഗ് ചാര്‍ജ് 100 ശതമാനം ഒഴിവാക്കും. അതേസമയം എം എസ്എം ഇ വായ്പകളുടെ 50 ശതമാനം പ്രോസസിംഗ് ഫീസ് ആകും ഒഴിവാക്കുക. പുതുയ വായ്പകള്‍, ടോപ് അപ്പുകള്‍ എന്നിവയ്ക്ക് 8.5 ശതമാനം പലിശ ആനുകൂല്യം ബാധകമാകും.


ക്രെഡിറ്റ് സ്‌കോറുമായി ബന്ധപ്പെടുത്തിയാകും വായ്പയും നിരക്കും. ഡിജിറ്റലായി അപേക്ഷ നല്‍കി 30 മിനിട്ടിനുള്ളില്‍ വായ്പ അംഗീകാരം ലഭിക്കും. ബിഒബി ബാങ്കിംഗ് ആപ്പിലോ വെബ്‌സൈറ്റിലോ അപേക്ഷ നല്‍കാം.

Tags:    

Similar News