ഇന്ന് സ്വര്‍ണത്തിന് പലവില

  • ഒരു വിഭാഗം ഇന്നലെയുള്ള നിരക്ക് തുടര്‍ന്നു
  • മറ്റൊരുവിഭാഗത്തില്‍ പവന് 200 രൂപ വര്‍ധിച്ചു

Update: 2025-04-18 07:05 GMT

സംസ്ഥാനത്ത് ഇന്ന് സ്വര്‍ണത്തിന് പലവില. ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ ആബ്ദുള്‍ നാസര്‍ വിഭാഗം ഇന്ന് വില വര്‍ധിപ്പിച്ചില്ല. ഇന്നലെ ഉണ്ടായിരുന്ന വിലതന്നെ ഇന്ന് തുടരുന്നു. ഗ്രാമിന് 8920 രൂപയും പവന് 71360 രൂപയുമാണ് ഈ വിഭാഗം പിന്തുടരുന്നത്. 18 കാരറ്റിന് ഗ്രാമിന് 7350 രൂപ തന്നെ തുടരുന്നു. വെള്ളിവിലയിലും മാറ്റമില്ല. ഗ്രാമിന് 108 രൂപയിലാണ് വ്യാപാരം.

എന്നാല്‍ മറ്റൊരു വിഭാഗം ഗ്രാമിന് 25 രൂപ വര്‍ധിപ്പിച്ച് 8945 രൂപ എന്ന നിക്കാണ് പിന്തുടരുന്നത്. ഇതോടെ പവന്‍ 200 രൂപ വര്‍ധിച്ച് 71560 രൂപയുമായി. ഇതേ പുതിയ റെക്കോര്‍ഡാണ്. 18 കാരറ്റിനും വില 15 രൂപ വര്‍ധിപ്പിച്ചു.7405 രൂപയായി. വെള്ളിവിലയില്‍ മാറ്റമില്ല. 108 രൂപയ്ക്കുതന്നെയാണ് വ്യാപാരം.

അന്താരാഷ്ട്രതലത്തില്‍ ഇന്ന് സ്വര്‍ണവില കുറഞ്ഞിട്ടുണ്ട്. 3357 ഡോളറില്‍ നിന്ന് വില 3315 ഡോളറിലെത്തിയിരുന്നു. 

Tags:    

Similar News